Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

ഷൈന്‍ നിഗം നായകനായി എത്തുന്ന ആ ചിത്രം കേരളത്തില്‍ ഓടിക്കില്ല, നീ പട്ടിയെപ്പോലെ തെണ്ടി നടക്കും!! നിര്‍മാതാവ് മഹാസുബൈറിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമ ലോകം

19 OCTOBER 2019 02:07 PM IST
മലയാളി വാര്‍ത്ത

ഷൈനും ജോബിയും തമ്മിലുള്ള പ്രശ്‌നത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നിര്‍മാതാവ് മഹാസുബൈര്‍. ഷെയ്ന്‍ നായകനായ കുര്‍ബാനി എന്ന ചിത്രത്തിന്‍റെ നിര്‍മാതാവാണ് മഹാസുബൈര്‍. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച്‌ ജോബിയോട് സംസാരിച്ചപ്പോള്‍ വളരെ മോശമായി പ്രതികരിച്ചു എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്.

ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ...

പ്രിയ സുഹൃത്തുക്കളെ
ഞാന്‍ മഹാസുബൈര്‍
കഴിഞ്ഞ ദിവസങ്ങളില്‍
ഷൈന്‍ നിഗവും ജോബിജോര്‍ജ് നിര്‍മ്മാതാവും തമ്മില്‍
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച്‌ അദ്ദേഹത്തിനോട് ഞാന്‍ സംസാരിച്ചപ്പോള്‍ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത്. എന്നെപ്പോലെ തന്നെ ഒരു നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈന്‍ നിഗം നായകനായി ഞാന്‍ പുതിയതായി നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയില്‍ ആണ് എന്റെ സഹപ്രവര്‍ത്തകന്‍ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവില്‍ ഉണ്ടാക്കിവെച്ച സാമ്ബത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങള്‍ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

സാമ്ബത്തികമായ ഒരുപാട് തട്ടിപ്പുകള്‍ നടത്തി എല്ലാ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോര്‍ജ്. ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 20 വര്‍ഷത്തിനു മുകളിലായി മലയാളത്തില്‍ കഷ്ടപ്പെട്ട് ഒരുപാട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് മീശമാധവന്‍,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി സിനിമകള്‍ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ് സാമ്ബത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍
സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്ബോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്‌നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്‌നേഹിക്കുന്ന സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ…. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്ബാദിച്ച്‌ സിനിമ നിര്‍മിക്കുമ്ബോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര്‍ ഉണ്ടെന്ന് അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറിപ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്ബിലേക്ക് സ്‌നേഹത്തോടെ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (6 minutes ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (11 minutes ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (50 minutes ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (56 minutes ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (59 minutes ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (1 hour ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (1 hour ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

യാത്രാരേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ് യുവതി അതിര്‍ത്തിയില്‍ പിടിയില്‍  (2 hours ago)

വീട്ടമ്മയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍  (2 hours ago)

ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിയണം  (2 hours ago)

തന്റെ പുതിയ ചിത്രം ജനുവരിയില്‍ റിലീസിനെത്തുമെന്ന് നിവിന്‍ പോളി  (2 hours ago)

സ്വർണക്കൊള്ള: റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഗൂഢാലോചനയെന്ന് എസ്ഐടി  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബിന്ദു അമ്മിണി.  (2 hours ago)

Malayali Vartha Recommends