ജോലിയിലുള്ള ബോറടി മാറ്റാന്‍ യുവതി ചെയ്തത്?

അമേരിക്കയിലെ ഒരു യുവതി തന്റെ ജോലിയിലെ ബോറടി ഒഴിവാക്കാനായി ജോലി രാജിവെച്ച് നീലചിത്രനടിയാകാന്‍ തീരുമാനിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. വാള്‍സ്ട്രീറ്റിലെ ന്യൂയോര്‍ക്ക് ലാസാര്‍ഡ് അസറ്റ് മാനേജ്‌മെന്റ്‌സ് ആള്‍ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പില്‍ ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലിചെയ്യുന്ന പെയ്‌ഗേ എ ജന്നിംഗ്‌സ് എന്ന 23 കാരിയാണ് വാര്‍ത്തയിലെ നായിക.
ഏറെക്കാലമായി താന്‍ ജീവിതത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അതിനാലാണ് പുതിയ തട്ടകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. അമേരിക്കയില്‍ പോണ്‍ സ്റ്റാര്‍ ആകുക എന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും സുഹൃത്തുക്കളും അടുപ്പമുള്ളവരും തിരിച്ചറിയാതിരിക്കാന്‍ വെറോണിക്ക വെയ്ന്‍ എന്ന പേരില്‍ ഇവര്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് തുടങ്ങിയിരുന്നു.
എന്നാല്‍ സുഹൃത്തുക്കള്‍ സംശയം തോന്നി ഇവരെ വിളിച്ചതോടെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
'ദി സെക്‌സ് ഫാക്ടര്‍' എന്ന പേരില്‍ നടത്തിവരുന്ന പോണ്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പുതിയ ജോലിയിലേക്ക് പ്രവേശിക്കാനാണ് പെയ്‌ഗേയുടെ തീരുമാനം. തനിക്ക് ചേര്‍ന്ന മേഖലയാണ് ഇതെന്നും ആരെയും സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു. യുവതിയുടെ വിവരമറിഞ്ഞ് പല നീലചിത്ര കമ്പനികളും അവരെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

https://www.facebook.com/Malayalivartha



























