ഡല്‍ഹിയില്‍ ആം ആദ്മിയുടെ വിജയം മുന്‍കൂട്ടി പ്രവചിച്ചിരുന്നു

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തീപ്പൊരി വിജയം നേടിയ ആം ആദ്മിയുടെ വിജയം മോഹന്‍ലാല്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞടുപ്പിലും ആം ആദ്മി പാര്‍ടി വിജയിക്കുമെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചിട്ടുണ്ടായിരുന്നു. അന്ന് ആം ആദ്മി 28 സീറ്റ് നേടി അധികാരത്തിലേറിയപ്പോള്‍, ഇതൊരു സൂചനയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശുദ്ധീകരണ പ്രകിയായിട്ട് താന്‍ ഇതിനെ വിശ്വസിക്കുന്നതായും ലാല്‍ എഴുതിയിട്ടുണ്ട്. ഇതൊരു പാര്‍ട്ടിയുടെ വിജയമായല്ല മറിച്ച് എല്ലാ മനുഷ്യരുടെയും മനസ്സിലുള്ള വെളിച്ചവും ഊര്‍ജവുമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലിവിലെ രാഷ്ടീയ സാഹചര്യത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വ്യക്തമായ കാഴചപ്പാടോടെയാണ് മോഹന്‍ലിന്റെ ബ്ലോഗ്. എല്ലാ അധികാരകേന്ദ്രങ്ങളും അഴിമതിയടക്കമുള്ള തിന്മകളില്‍ മുങ്ങിയിരിക്കുന്നുവെന്നും പൊള്ളയായ വാക്കുകളില്‍ അഭിരമിച്ചു കഴിയുന്നതു നിശബ്ദം കണ്ട് അരാഷ്ട്രീയ ജീവികളായി തുടര്‍ന്ന യുവതലമുറ അവസരം വന്നപ്പോള്‍ സര്‍വശക്തിയോടെ പുറത്തേക്കു വന്നപ്പോഴാണു ഡല്‍ഹിയിലെ മാറ്റം സംഭവിച്ചത്. ഇതൊരു സൂചനയാണെന്നു നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കിയില്ലെങ്കില്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും ലാല്‍ തന്റെ ബ്ലോഗിലൂടെ സൂചന നല്‍കുന്നുണ്ട്.
രാഷ്ട്രീയം മാത്രമല്ല എല്‍പ്പിക്കപ്പെട്ട ഏതു കടമയും ആത്മാര്‍ഥമായി ചെയ്തില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകും എന്നതു സത്യമാണ്. ധാര്‍മിക ഉള്‍ചേര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്കു ഉപകാരപ്രദമാകൂ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ക്ക് എതിരായി കാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മറുപടിയാണു ഡല്‍ഹിയിലെ തിരിച്ചടി. ഏതു ക്രമവും അവസ്ഥയും ഒരുപാടു കാലം കറങ്ങുമ്പോള്‍ മലിനമാകും. അപ്പോള്‍ അതിനെ ശുദ്ധീകരിക്കാന്‍ പ്രകൃതി തന്നെ ഒരു മാര്‍ഗം കണ്ടെത്തും. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഈ ശുദ്ധീകരണപ്രക്രിയ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ ശക്തി ഇന്ത്യ ഇവര്‍ വഴി ലോകത്തോട് വിളിച്ച് പറയട്ടെ എന്നു പറഞ്ഞാണ് അന്ന് ബ്ലോഗ് മോഹന്‍ലാല്‍ അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha