വിരാട് കോഹ്‌ലിയുമായി ഡേറ്റിംഗ് നടത്തിയിട്ടില്ലെന്ന് നടി അനുഷ്‌ക ശര്‍മ

താന്‍ ഒരിക്കലും വിരാട് കോഹ്‌ലിയുമായി ഡേറ്റിംഗ് നടത്തിയിട്ടില്ലെന്ന് നടി അനുഷ്‌ക ശര്‍മ. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്ത് കാര്യവും ഞാന്‍ വിരാടുമായി പങ്ക് വെയ്ക്കും, അദ്ദേഹവും അങ്ങനെ തന്നെ. ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും അനുഷക ശര്‍മ പറഞ്ഞു. വിരാട് മുംബൈയില്‍ വരുബോള്‍ വീട്ടില്‍ വരും കാണും പോകും അത്രതന്നെ, ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാറുണ്ട്. ഞാന്‍ അദ്ദേഹത്തെയും അദ്ദേഹം എന്നെയും കാണാന്‍ വരും.
ഞങ്ങള്‍ തമ്മില്‍ സുഹൃത്തുക്കള്‍ മാത്രമാണോ എന്ന് പലരും ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം ഇന്‍ഡസ്ട്രിയില്‍ എന്നെ അറിയാവുന്ന എല്ലാ ബോയ് ഫ്രണ്ട്‌സ്മായും ഞാന്‍ നല്ല ബന്ധം കാത്ത് സൂക്ഷിക്കാറുണ്ട്. ഗോസിപ്പികള്‍ എന്നെ ബാധിക്കാറില്ല, എന്റെ പാഷന്‍ സിനിമയാണന്നും അനുഷ്‌ക പറഞ്ഞു.
പബ്ലിക് പ്രോപ്പര്‍ട്ടിയെപ്പോലെ എല്ലാവര്‍ക്കും എന്നെകുറിച്ചുള്ള വാര്‍ത്തകള്‍ ആഘോഷിക്കാനാണിഷ്ടം. മാധ്യമങ്ങള്‍ പറയുന്നത് പോലെ ഡേറ്റിംങ്ങൊന്നുമില്ല. സിനിമയില്‍ രണ്‍ബീര്‍ കബൂര്‍, അര്‍ജുന്‍ തുടങ്ങി ചിലരുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. എല്ലാം വെറും ഗോസിപ്പുകള്‍ മാത്രമെണെന്നും അനുഷ്‌ക പ്രതികരിച്ചു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha