കിരീടം പോലെ പവിത്രമായ ആ മണ്ണ് മോഹന്‍ലാല്‍ വിറ്റു

കിരീടം എന്ന ചിത്രം മോഹന്‍ലാലിന് സമ്മാനിച്ചത് വിലമതിക്കാനാവാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങള്‍ നിലനിറുത്താനായി ആ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ തിരുവനന്തപുരം വെള്ളായണിയിലെ വണ്ടിത്തടത്ത് മോഹന്‍ലാല്‍ ഭൂമി വാങ്ങിയിരുന്നു. ആ സിനിമയുമായുള്ള അടുപ്പത്തിന്റെയും വൈകാരിക ബന്ധത്തിന്റെയും പേരിലാണ് മോഹന്‍ലാല്‍ ആ സ്ഥലം വാങ്ങിയത്. എന്നാല്‍ ആ വസ്തു മോഹന്‍ലാല്‍ ഒരു വിദേശ മലയാളിയ്ക്ക് വിറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.34 ഏക്കര്‍ ഭൂമി ചിറയന്‍കീഴിലുള്ള ഒരു വിദേശ മലയാളിക്ക് വില്‍പന നടത്തിയത്രെ.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും താരത്തിന് ദേശീയ പുരസ്‌കാര നേട്ടവും സമ്മാനിച്ച കിരീടം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് ഈ സ്ഥലം. വന്‍ തുക വിലമതിയ്ക്കുന്ന സ്ഥലം കഴിഞ്ഞ വ്യാഴാഴ്ച നടന്‍ വിറ്റതായാണ് വിവരം. വ്യാഴാഴ്ച മോഹന്‍ലാല്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. വസ്തു എന്തിനാണ് വില്‍പന നടത്തിയതെന്ന കാര്യം വ്യക്തമല്ല. നേരത്തെ തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലുള്ള വിസ്മയാമാക്‌സ് സ്റ്റുഡിയോ മോഹന്‍ലാല്‍ ഐറിസ് ഗ്രൂപ്പിന് വിറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha