Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

ആ ഫ്ളാറ്റില്‍ താമസിക്കാൻ തുടങ്ങിയ ശേഷം ഞങ്ങൾ മൂന്നു പേർക്കും അപകടങ്ങൾ സംഭവിച്ചു; ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടുമാത്രം: ഞാൻ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്ക് പോയി, അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നുവരെ ഗോസിപ്പുകൾ പടച്ചുവിട്ടു- സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി താരം

12 NOVEMBER 2019 03:09 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ചന്ദ്ര ലക്ഷ്മണ്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്വന്തമെന്ന പരമ്ബരയിലെ സാന്ദ്രാ നെല്ലിക്കാടനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്നു ഈ താരം. എന്നാല്‍ പിന്നീട് ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്തിനാണ് ഈ ഇടവേള ചന്ദ്ര എടുത്തത് എന്നതിനെക്കുറിച്ച് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു.

എനിക്കു തോന്നുന്നത് എന്നെക്കുറിച്ച് കുറച്ചു ഗോസിപ്പുകളേ വന്നിട്ടുള്ളൂ എന്നാണ്. മേഘത്തിൽ അഭിനയിക്കുമ്പോൾ അഭിമുഖം കൊടുക്കാത്തതിനാൽ ഒരു പ്രസിദ്ധീകരണം ഞാൻ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാൻ ഇതു വരെ അമേരിക്കയിൽ പോയിട്ടില്ല, എനിക്ക് ഭർത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷൻ ഉണ്ടായിരുന്നു. അതൊന്നു വർക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകൾ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്പോൾ അതും സംഭവിക്കും.


കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങൾ ചെന്നൈയിൽ ഫ്ളാറ്റ് വാങ്ങിയത്. പക്ഷേ, കുറേ പ്രശ്നങ്ങൾ ഉണ്ടായി. ആ ഫ്ളാറ്റില്‍ താമസിക്കാന് തുടങ്ങിയ ശേഷം ഞങ്ങൾ മൂന്നു പേർക്കും അപകടങ്ങൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്, സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ വീണു. തലയിടിച്ചു. ഒരു കാറ് തൊട്ടടുത്തെത്തി ബ്രേക്ക് ചെയ്തില്ലായിരുന്നു എങ്കിൽ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോൾ ആ വീട്ടിൽ വാസ്തുവിന്റെ പ്രശ്നങ്ങൾ കണ്ടു. ഒടുവിൽ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും അഡയാറിൽ ഒരു വാടകവീട്ടിലാണ് താമസം.

എട്ടു കൊല്ലത്തോളമായി ഞാനും അച്ഛനും അമ്മയും ചേർന്ന് ഒരു ഓൺലൈൻ ആർട്ട് ബേസ് ബിസിനസ് നടത്തുന്നു. ‘മ്യൂറൽ ഓറ’ എന്നാണ് പേര്. മ്യൂറൽ പെയിന്റിങ്ങുകൾ ചെയ്തു കൊടുക്കുകയാണ്. ചൈന്നൈ ആണ് ബേസ്. രണ്ടു വർഷത്തോളം ബുട്ടീക് നടത്തിയിരുന്നു. ഹോട്ടൽ മാനേജ്മെന്റാണ് പഠിച്ചത്. പഠിക്കുന്ന കാലത്ത് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ ക്രൗണ്‍ പ്ലാസയിൽ ഫ്രണ്ട് ഓഫിസിൽ നിൽക്കുമ്പോഴാണ് സിനിമയിൽ ആദ്യം അവസരം ലഭിച്ചത്. അന്ന് ബോയ് കട്ട് ചെയ്ത രൂപമായിരുന്നു എന്റെത്. പിന്നീട് മറ്റൊരു സിനിമയിലും ചാൻസ് കിട്ടി. പക്ഷേ എന്റെ ആദ്യ സിനിമ ‘മനസെല്ലാം’ ആണ്. അത് കഴിഞ്ഞാണ് ‘സ്റ്റോപ്പ് വയലൻസിന്റെ’ ഓഡിഷന് വിളിച്ചത്. അത് ഓക്കെയായി. മലയാളത്തിൽ ആറും തമിഴിൽ രണ്ടും സിനിമകൾ ചെയ്തു.


2002 അവസാനമാണ് ‘സ്വന്ത’ത്തിൽ അഭിനയിച്ചത്. അതിലെ സാന്ദ്രാ നെല്ലിക്കാടൻ വലിയ ഹിറ്റായി. എന്നെ അക്കാലത്ത് പലരും സാന്ദ്ര എന്നും സാന്ദ്രാ ലക്ഷ്മൺ എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ‘മേഘം’, ‘സ്ത്രീ’, ‘മഴയറിയാതെ’ തുടങ്ങി 15 ൽ അധികം സീരിയലുകൾ ചെയ്തു- സാന്ദ്ര പറയുന്നു. അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ ‌താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി.

പൃഥ്വിരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍. മൂന്ന് സിനിമകളിലാണ് പൃഥ്വിയുടെ നായികയായി ചന്ദ്രയെത്തിയത്. എന്നാല്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. സ്റ്റോപ് വയലന്‍സ്, ചക്രം, കാക്കി ഈ മൂന്ന് സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. എന്നാല്‍ വിചാരിച്ചത്ര വിജയം നേടാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം തന്റെ തട്ടകമായ സീരിയലിലേക്ക് തിരിച്ചുപോയത്. സീരിയലില്‍ സജീവമാവുകയായിരുന്നു പിന്നീട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (27 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (30 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (39 minutes ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (2 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (3 hours ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (3 hours ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (3 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends