നഷ്ടം നികത്താന്‍ രജനികാന്തിന്റെ വീടിന് മുമ്പില്‍ വിതരണക്കാരുടെ തെണ്ടല്‍ സമരം

ലിംഗ ഉണ്ടാക്കിയ കോടികളുടെ നഷ്ടം നികത്താന്‍ വിതരണക്കാര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ വസതിയ്ക്ക് മുന്നില്‍ തെണ്ടല്‍ സമരം തുടങ്ങാന്‍ തീരുമാനം. ലിംഗ എന്ന ചിത്രം വിതരണത്തിന് എടുത്തതിനെ തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് വിതരണക്കാര്‍ നിരാഹാര സമരം നടത്തിയിരുന്നെങ്കിലും ഫലം കാണത്ത സാഹചര്യത്തിലാണ് വിതരണക്കാര്‍ തെണ്ടല്‍ സമരത്തിലേക്ക് നീങ്ങുന്നത്. 35 കോടി രൂപ മടക്കി നല്‍കണമെന്നാണ് നിര്‍മ്മാതാവ് റോക്‌സിന്‍ വെങ്കടേശ്വറിനോട് വിതരണക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സുഹൃത്തും സിനിമാ വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ രജനി നിയമിച്ചിരുന്നു. പ്രശ്‌നം പഠിച്ച സുബ്രമഹ്ണ്യന്‍, വിതരണക്കാര്‍ക്ക് നഷ്ടം സംഭവിച്ചതായി രജനീകാന്തിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാര്‍ തെണ്ടല്‍ സമരത്തിലേക്ക് നീങ്ങുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന വടിവേലു പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ തെണ്ടല്‍ സമരം തുടങ്ങാനാണ് നിലവിലെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha