ലാലേട്ടന്‍ വീണ്ടും മീശ പിരിക്കുന്നു

മോഹന്‍ലാലിന്റെ മീശപിരിയന്‍ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ എന്നും ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. അവയെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളാകുകയും ചെയ്തു. ദേവാസുരവും നരസിംഹവും രാവണപ്രഭുവുമെല്ലാം മോഹന്‍ലാലിന്റെ മീശപിരിയന്‍ കഥാപാത്രങ്ങളിലൂടെ തീയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലാണ് വീണ്ടുമൊരു മീശപിരിയന്‍ ചിത്രം കൂടി വരുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha