Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാവന പറഞ്ഞപ്പോഴാണ് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമൊക്കെ പുണ്യയെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയത്!! ജീവിച്ച്‌ കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല'; പുണ്യയെ ചേര്‍ത്തുപിടിച്ച്‌ ഭാവനയുടെ തുറന്നുപറച്ചില്‍; ആരാധകരുടെ കണ്ണ് നനയിച്ച ആ സംഭവം ഇങ്ങനെ...

15 NOVEMBER 2019 10:01 AM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പരിപാടികളിൽ ഒന്നാമതായി മാറിയ റിയാലിറ്റി സംഗീത പരിപാടിയാണ് 'സരിഗമപ'. മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയില്‍ കഴിഞ്ഞ ദിവസം നടി ഭാവന അതിഥിയായി എത്തിയിരുന്നു. മലയാള സിനിമയിലെ പ്രിയപ്പെട്ട താരമായ നടി കന്നഡ സിനിമ നിര്‍മാതാവ് നവീനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. എന്നാല്‍ മലയാളത്തിലെ ചാനല്‍ പരിപാടികളിലേക്കും മറ്റും താരം എത്താറുണ്ട്. അടുത്തിടെ സരിഗമപയിലേക്ക് ഭാവന എത്തിയിരുന്നു. നെഞ്ചുക്കുളേ എന്ന ഗാനവുമായി എത്തിയ പുണ്യ എന്ന പാട്ടുകാരിയെ സദസ്സിലിരുന്ന ഭാവന ഓടിയെത്തി കെട്ടിപ്പിടിച്ചിരുന്നു. പുണ്യയുടെ ഒരു റൈറ്റപ്പ് കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് പരിപാടിയില്‍ വരാനും പുണ്യയെ കാണാനും തോന്നിയതെന്ന് ഭാവന പറഞ്ഞിരുന്നു.

ഭാവന പറഞ്ഞപ്പോഴാണ് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമൊക്കെ പുണ്യയെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയത്. പുണ്യ പ്രദീപെന്നാണ് പേര്, അച്ഛന്‍ വികാഷ് കൃഷ്ണ. അതെന്താണ് അങ്ങനെ എന്ന് നിങ്ങളെല്ലാവരും വിചരിക്കുന്നുണ്ടാവും. പ്രദീപ് എന്ന വ്യക്തി 2002 ല്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. അതിന് ശേഷം അച്ഛന്റെ വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കി. അതിന് ശേഷം താനും അമ്മയും ചേച്ചിയും അമ്മയുടെ വീട്ടിലേക്ക് പോയി. കുറച്ച്‌ കാലം അവിടെ നി്ന്നപ്പോള്‍ അവിടേയും ബാധ്യത പോലെയായി. പുറത്താക്കുമെന്ന് അവരും പറഞ്ഞു. തങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണ്ണവും പൈസയുമൊക്കെ സ്വരൂപിച്ച്‌ കുഞ്ഞുവീടുണ്ടാക്കി. ജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളക്കുറിച്ചുള്ള പുണ്യയുടെ തുറന്നുപറച്ചിലില്‍ എല്ലാവരും കരയുകയായിരുന്നു. വീട്ടിനടുത്തുള്ള ഒരു ചേച്ചി പാട്ട് പഠിക്കുന്നുണ്ടായിരുന്നു. താന്‍ അത്യാവശ്യം പാടുമെന്ന് ആ ചേച്ചിക്ക് അറിയാമായിരുന്നു. ആ സാര്‍ വരുമ്ബോള്‍ തന്നേയും അവിടെ ഇരുത്തും. അങ്ങനെയാണ് ആദ്യമായി താന്‍ പഠിച്ചത്. ആ ചേച്ചി വേറെ സ്ഥലത്ത് പഠിക്കാന്‍ പോയപ്പോള്‍ അത് നിന്നു. തന്നെ സംഗീതം പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പാട്ട് കേള്‍ക്കാനുള്ള സൗകര്യമില്ലായിരുന്നു. വള വിറ്റിട്ടാണ് അമ്മ അത് വാങ്ങിച്ച്‌ തന്നത്. എന്താണ് പറയേണ്ടതെന്നറിയില്ല. 3 വര്‍ഷം മുന്‍പാണ് എനിക്ക് അച്ഛനെ നഷ്ടമായത്. ആ ഒരു ഫീല്‍ ശരിക്കും മനസ്സിലാവും. നമുക്കെല്ലാവര്‍ക്കും കുറേ സ്ട്രഗിള്‍സ് വരും, മുന്നോട്ട് പോവുക. അതിനെ അതിജീവിച്ചേ മതിയാവും. ജീവിച്ച്‌ കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല. ആകെ ഒരു ജീവിതമേയുള്ളൂ. സന്തോഷത്തോടെ ജീവിക്കുക. ഇടറുന്ന ശബ്ദത്തിലായിരുന്നു ഭാവന ഇത് പറഞ്ഞത്. സുജാതയുള്‍പ്പടെയുള്ളവരുടെ കണ്ണുനിറഞ്ഞിരിക്കുകയായിരുന്നു. ഇവിടത്തെ പുണ്യമാണ് പുണ്യ. അവള്‍ നല്ലൊരു സിംഗറായി വരും. അത് കാണാനാവും. അതിനിടയിലാണ് അച്ഛന്റെ പിന്തുണയെക്കുറിച്ച്‌ പുണ്യ തുറന്നുപറഞ്ഞത്. അമ്മയെ രണ്ടാംവിവാഹത്തിനായി നിര്‍ബന്ധിച്ചത് താനും ചേച്ചിയുമാണ്. അച്ഛന്‍ നന്നായി പിന്തുണയ്ക്കുന്നുണ്ട് എന്നും പുണ്യ പറഞ്ഞു. വിതുമ്ബലോടെ പുണ്യ പറഞ്ഞ ഈ ദുരിത ജീവിതകഥ ആരാധകരുടെയും കണ്ണ് നനയിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (25 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (44 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (48 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (55 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends