മഞ്ജു വാര്യര്‍ ചിത്രത്തിന് അപ്രതീക്ഷിത വിലക്ക്

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന് അപ്രതീക്ഷിത വിലക്ക്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയറ്ററുടമകളുടെയും അപ്രഖ്യാപിത വിലക്കു വന്നത്.
മഞ്ജു വാര്യരുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ കുമാറാണ്. ഈ സംവിധായകനെതിരായ വിലക്കാണ് മഞ്ജു വാര്യരുടെ ചിത്രത്തെ പ്രതിസന്ധിയിലാക്കിയത്. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത വണ്‍ ബൈ ടു എന്ന സിനിമയുടെ നിര്‍മ്മാതാവ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഘടന അരുണിന് വിലക്കേര്‍പ്പെടുത്തിയത്.
മുന്‍നിശ്ചയപ്രകാരമുള്ള ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാതെ വണ്‍ ബൈ ടു നിര്‍മ്മാതാവിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നായിരുന്നു പരാതി. ചിത്രത്തിന്റെ റിലീസ് വൈകാനും സംവിധായകന്‍ കാരണമായെന്നു രാകേഷ് പരാതിപ്പെട്ടു. തുടര്‍ന്നാണ് സംഘടന അരുണ്‍കുമാറിനെതിരെ തിരിഞ്ഞത്. നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രം പുതിയ പടത്തിന് അംഗീകാരം നല്‍കിയാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം.
എന്നാല്‍ ആ നിര്‍മ്മാതാവുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ് മഞ്ജുവിനെ വച്ച് അരുണ്‍കുമാര്‍ പടം ചെയ്യുന്നത്. അടുത്തയാഴ്ച ചിത്രീകരണമാരംഭിക്കാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയത്.
സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടി നിര്‍മ്മാതാവ് ശ്രീകുമാര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയെങ്കിലും ഈ കത്ത് നിര്‍മ്മാതാക്കളുടെ സംഘടന പരിഗണിച്ചിട്ടില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയ സംവിധായകന്റെ ചിത്രത്തിന് തിയറ്ററുകള്‍ വിട്ടുനല്‍കേണ്ടതില്ല എന്നാണ് തിയറ്ററുടമകളുടെ തീരുമാനമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
എതായാലും സംഘടനകളുടെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം കാരണം മഞ്ജു വാര്യരുടെ പുതിയ ചിത്രം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha