Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് പഴയ റാണു അല്ല! ഹെവി മേക്കപ്പിൽ ആളാകെ മാറി; ലഹങ്കയും ആഭരണങ്ങളും അണിഞ്ഞ് പുതിയ ലുക്കില്‍ റാണു മണ്ഡേല്‍; മേയ്ക്ക് ഓവറില്‍ ഞെട്ടി സോഷ്യല്‍മീഡിയ; ഇനിയെന്തൊക്കെ കാണണം...

17 NOVEMBER 2019 11:13 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് റാണു മണ്ഡേല്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന്റെ സ്വരമാധുരിയില്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി താരമായി മാറിയിരിക്കുകയാണ് റാണു മണ്ഡല്‍ എന്ന തെരുവുഗായിക.1972ല്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ച ‘ഏക് പ്യാര്‍ ക നഗ്മാ ഹെ’ എന്ന ഗാനം ആലപിച്ചാണ് റാണു സ്വരമാധുരി കൊണ്ട് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവു ഗായികയായ റാണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇന്ത്യ ഈ മനോഹര ശബ്ദത്തെ തിരിച്ചറിഞ്ഞത്. അതോടെ ബോളിവുഡിലെ സെലിബ്രിറ്റി ഗായികയായുള്ള റാണു മണ്ഡേലിന്റെ വളര്‍ച്ച്‌ കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. ലതാ മങ്കേഷ്‌കറിന്റെ 'ഏക് പ്യാര്‍ കാ നഗ്മാ ഹേയ്' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം, അതേ സ്വരമാധുരിയില്‍ പാടിയാണ് റാണുവിനെ ആസ്വാദകലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

പിന്നീട് ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ റാണുവിന് അവസരം നല്‍കിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു. ഹിമേശും റാനുവും ചേര്‍ന്ന് പാടിയ 'തേരി മേരി കഹാനി' എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകള്‍ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്നു. ഉയര്‍ച്ചയുടെ ഓരോ ഘട്ടത്തിലും റാണുവിന്റെ മേയ്ക്ക് ഓവറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലഹങ്ക അണിഞ്ഞുള്ള മേയ്ക്ക് ഓവറില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അന്‍പതുകാരി റാണു. കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാണു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണെന്നും റാണു പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.

കുറച്ച് ദിവസം മുൻപ് റാണുവിനെക്കുറിച്ച് അത്ര നല്ല വാർത്തയല്ലായിരുന്നു സോഷ്യൽമീഡിയയിൽ നിറഞ്ഞത്. ആ സംഭവത്തോടെ റാണുവിനെതിരെ ആരാധകർ തിരിയികയായിരുന്നു. സെല്‍ഫിയെടുക്കാന്‍ അടുത്ത് വന്ന തന്റെ ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ ആയിരുന്നു വൈറലായത്. ഒരു പരിപാടിക്കിടെയായിരുന്നു ആ സംഭവം. റാണുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയതായിരുന്നു ആരാധിക. എന്നാല്‍ ഇവരെ റാണു ശകാരിക്കുകയായിരുന്നു. എന്നെ തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞാണ് ആരാധികയെ റാണു തള്ളി മാറ്റിയത്. തിരക്കേറിയ ഒരു കടയില്‍ വെച്ചായിരുന്നു സംഭവം. ഇതിനിടെ റാണു ആരാധികയെ ശകാരിക്കുന്നത് ഒരാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (31 minutes ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (43 minutes ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (47 minutes ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (55 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (1 hour ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (2 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (2 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (2 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends