നല്ല കഥാപാത്രങ്ങളുമായി ആരും വരുന്നില്ല

നല്ല കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് സംവിധായകര്‍ വരുന്നില്ലെന്ന് മോഹന്‍ലാല്‍. അതുകൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കാത്തതെന്നും താരം പറഞ്ഞു. സിബിമലയിലുമായി ചേര്‍ന്ന് ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് മലയാള സിനിമയില്‍ മാറ്റങ്ങളുണ്ടാക്കിയ പല സിനിമകളും ഞങ്ങളുടേതായി പുറത്ത് വന്നിട്ടുണ്ട്. മലയാള സിനിമയില്‍ സംഗീത വിഭാഗം ഏറെ അവഗണിക്കപ്പെട്ടിരുന്ന കാലത്ത് ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ സംഗീതത്തിന് പ്രധാന്യം നല്‍കിയ സിനിമകളും ധനം, സദയം തുടങ്ങിയ ജീവസുറ്റ സിനിമകളും ചെയ്തു
അതു കഴിഞ്ഞിട്ട് എന്തുകൊണ്ട് അത്തരം കഥകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ എന്തുകൊണ്ടാണ് അത്തരം കഥകള്‍ തിരഞ്ഞെടുത്ത് സംവിധായകര്‍ എന്നെ തേടി വരുന്നില്ല എന്ന്, ഞാനങ്ങനെ ചോദിച്ചാല്‍ സംവിധായരര്‍ എന്ത് മറുപടി പറയും. മികച്ച എഴുത്തുകാരുടെ നിറസാന്നിധ്യമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു സംവിധായകന്‍ എഴുത്തുകാരനും കൂടിയാകുമ്പോഴാണ് അല്‍പ്പം കൂടുതല്‍ ഭേദപ്പെട്ട സിനിമകള്‍ ഉണ്ടാകുന്നത്
താന്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് ലാല്‍ പറയുന്നത്. അങ്ങനെ, അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ ചെയ്യാനുള്ള താല്‍പ്പര്യം എനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല സിനിമകളും, തുടങ്ങുമ്പോഴേ അറിയാം, കുഴപ്പമാണെന്ന്. പക്ഷെ, അത് പൂര്‍ത്തിയാക്കിയേ മതിയാകൂ എന്ന അവസ്ഥയാണ്. എന്തായാലും, ഭാവിയില്‍ നല്ലത് പ്രതീക്ഷിക്കാം ലാല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha