പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക് ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ ആരാണ്; തുറന്നടിച്ച് ആദിത്യന്‍

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്ബിളി ദേവി. മികച്ചൊരു നര്‍ത്തകി കൂടിയായ താരം നൃത്തത്തേയും ചേര്‍ത്തുപിടിച്ചാണ് മുന്നേറുന്നത്. അടുത്തിടെയായിരുന്നു അമ്ബിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്‍ ജയന്‍ എത്തിയത്. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായി ജീവിതത്തിലും ഇരുവരും ഒരുമിച്ചത്. ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. കുഞ്ഞതിഥി എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും.വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ തന്നെ ഉപദ്രവിക്കുന്ന ഒരു യുവാവിന്റെ ഫേസ്‍ബുക് പകടക്കം ചാറ്റും വോയിസ് റെക്കോർഡും അടക്കം പോസ്റ്റ് ചെയ്ത രംഗത്തെത്തിയിരിക്കുകയാണ് താരം.
ഫേസ്ബുക് കുറിപ്പിലൂടെ...
പല പല അക്കൗണ്ടില്‍ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്‌കല്‍ .എന്റെ പേരില്‍ എന്തിനു ജയന്‍ എന്നിട്ടു എന്നാണ് ..ഞാന്‍ ഒരുപാടു പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് എന്റെ ഒഫീഷ്യല്‍ നെയിം ജയന്‍ എന്നാണ് എന്ന് ...അതു തന്നെയുമല്ല അതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ് ,അതു ചോദിക്കാന്‍ നീയാരാ ...ബ്ലോക്ക് ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു .ഞാന്‍ ത്രിശൂര്‍ കേസ് കൊടുത്തിട്ടുണ്ട് ,ഇവന്‍ അയച്ച ഓഡിയോ റെക്കോര്‍ഡ്‌സ് ഉള്‍പ്പടെ .ഇവന്റെ പുറകില്‍ ആരോ ഉണ്ട് .അല്ലെങ്കില്‍ ഇങ്ങനെ പുറകെ നടന്നു ഉപദ്രവിക്കേണ്ട കാര്യം ഇല്ലല്ലോ .ഇവനെ പോലെ ഉള്ളവരെയൊക്കെ നിലക്ക് നിര്‍ത്തേണ്ടത് സോഷ്യല്‍ മീഡിയ യില്‍ ഉള്ളവര്‍ ആണ് .എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാന്‍ ഇവന്‍ ആരാണ് .ുഹഐന്നെകൊണ്ട് ചെയ്യാവുന്നത് ഞാന്‍ ചെയ്തു കഴിഞ്ഞു .ഇതൊക്കെ ഒരു തരം രോഗമാണ് .കാര്യം ഒന്നും നടക്കുന്നില്ല .അതാണ് പ്രശ്‌നം ...സമയത്തു മരുന്ന് കിട്ടിയാല്‍ മാറും ..റാസ്‌കല്‍
https://www.facebook.com/Malayalivartha