ലോകസുന്ദരിയുടെ ബോളിവുഡ് അരങ്ങേറ്റം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ലോക സുന്ദരിയോട് എന്തേ ഇത്ര വൈകിയത് എന്നു മാത്രമേ ആരാധകര്‍ക്കു ചോദിക്കാനുള്ളൂ. ലോക സുന്ദരി മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റം അക്ഷയ്കുമാറിനൊപ്പം. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.
യഷ്‌രാജ് ഫിലിംസിന്റെ ചരിത്ര സിനിമ പൃഥ്വിരാജിലാണ് 2017 ലെ ലോകസുന്ദരിപ്പട്ടം നേടിയ മാനുഷിയുടെ നായികാപ്രവേശം. അജ്‌മേര്‍ ആസ്ഥാനമായി ഭരിച്ച ചഹാമന രാജകുടുംബത്തിലെ ചക്രവര്‍ത്തിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥയാണിത്. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് വരുമ്പോള്‍ സന്യോഗീത രാജകുമാരിയുടെ വേഷമാണു മാനുഷിക്ക്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പാരമ്പര്യമുള്ള കമ്പനിയുടെ ഭാഗമായി സിനിമയിലെത്തുന്നതു ഭാഗ്യമെന്നാണു മാനുഷിയുടെ പ്രതികരണം.

https://www.facebook.com/Malayalivartha


























