ജിജിന്റെ കൈപിടിച്ചത് അച്ഛനുമൊത്തുള്ള വരച്ചുചേർത്ത കുടുംബചിത്രം മുറുകെ പിടിച്ച്; കല്യാണ വേളയിൽ ശ്രീലക്ഷ്‌മിയെ കരയിപ്പിച്ച ആ രംഗം....

മുസ്ലിം മതാചാരപ്രകാരം കഴിഞ്ഞ ദിവസമായിരുന്നു നടിയും ആങ്കറുമായ ശ്രീലക്ഷ്മിയുടെയും പൈലറ്റായ ജിജിൻ ജഹാംഗീറും തമ്മിലുള്ള വിവാഹം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നത്. നിരവധി പ്രമുഖർ പങ്കെടുത്തെങ്കിലും ജഗതിയില്ലാത്ത കുറവ് മകൾ ശ്രീലക്ഷ്മി നികത്തിയത് അച്ഛനും അമ്മയും ഭാവി വരനും ഒന്നിച്ചുള്ള ചിത്രം ചേർത്തുപിടിച്ചായിരുന്നു. .ചിത്രത്തിന് മുന്നിൽ വിതുമ്പി കരഞ ശ്രീലക്ഷ്മി ചിത്രം നോക്കി അനുഗ്രഹം വാങ്ങിയാണ് ജിജിന്റെ കൈപിടിച്ചത്. അമ്മയെ ചേർത്തുനിർത്തിയ ശ്രീലക്ഷ്മിക്ക് അച്ഛന്റെ അദൃശ്യമായ സാന്നിധ്യവും അനുഗ്രഹവും ലഭിച്ചിട്ടുണ്ടാകും.
വിവാഹത്തിന് മുമ്പ് പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിനെത്തിയവരിൽ പലരും തിരഞ്ഞത് ജഗതിയെ തന്നെയായിരുന്നു.
ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.ഇപ്പോള്‍ വിദേശത്ത് മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























