Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരും ശ്രദ്ധിക്കണം; റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെങ്ങാനും ഒരു ഗോള്‍ഡന്‍ ലെതര്‍ ബാഗ് അലക്ഷ്യമായി കാണുകയാണെങ്കില്‍ അത് റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കണം; അഭ്യര്‍ത്ഥനയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍

19 NOVEMBER 2019 09:03 AM IST
മലയാളി വാര്‍ത്ത

ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായതായി നടൻ സന്തോഷ് കീഴാറ്റൂർ. എറണാകുളത്ത് നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 75000 രൂപ, പാസ്‌പോർട്ട്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ്, എഎംഎംഎ, ഫെഫ്ക മെമ്പർഷിപ്പ് കാർഡുകൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കിൽ ലൈവിലൂടെ സന്തോഷ് തന്നെയാണ് ബാഗ് മോഷണം പോയ കാര്യം അറിയിച്ചത്. ബാത്ത് റൂമിൽ പോയി തിരിച്ചു വരുമ്പോൾ സീറ്റിൽ വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നതായി സന്തോഷ് പറയുന്നു.

സംഭവത്തില്‍ റെയില്‍വേ പോലീസിന് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സന്തോഷ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ബാഗ് മോഷണം പോയ ഉടനെ തന്നെ സന്തോഷ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിവരം പങ്കുവച്ചിരുന്നു. എറണാകുളത്ത് തുരന്തോ എക്‌സ്പ്രസില്‍ ബര്‍ത്തില്‍ ബാഗ് വെച്ച്‌ ബാത്ത്‌റൂമില്‍ പോയത്തിനു ശേഷം തിരികെ എത്തിയപ്പോള്‍ ബാഗ് കാണുന്നില്ല. ഒരു ഗോള്‍ഡന്‍ ഷോള്‍ഡര്‍ ബാഗ് ആണ്. റെയില്‍വേ പോലീസിന് പരാതി നല്‍കിയിട്ടും ഇതുവരെ മറുപടിയൊന്നും കിട്ടിയില്ലെന്നും താരം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സംശയിക്കുന്ന ഒരാളുടെ ഫോട്ടോ അയച്ചുതന്നിരുന്നു. ആ കമ്ബാര്‍ട്‌മെന്റില്‍ യാത്ര ചെയ്ത ഒരു കുടുംബം അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ ട്രെയിനില്‍ കയറി വളരെ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയിരുന്നുവെന്ന് പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..'എല്ലാവരും വളരെയധികം ശ്രദ്ധിക്കണം. ഞാന്‍ ധാരാളം യാത്ര ചെയ്യുന്ന ആളാണ്. അതും ജനറല്‍ കോച്ചില്‍ വരെ. പക്ഷേ ഇപ്രാവശ്യം എസിയിലാണ് സഞ്ചരിച്ചത്. കുറെക്കൂടി സുരക്ഷയുണ്ടാകുമെന്ന് കരുതി. ബാഗ് പോയത് പറയാന്‍ ആര്‍പിഎഫുകാരെ കാണാന്‍ തന്നെ ഒരുപാട് സമയമെടുത്തു. ഡ്യൂട്ടിക്കുള്ള രണ്ട് ആര്‍പിഎഫുകാരുണ്ട്. പാവങ്ങളാണ് എന്ന് വേണമെങ്കില്‍ പറയാം. ഒരു എനര്‍ജിയുമില്ലാതെ. പിന്നീട് ആണ് റെയില്‍വേ സ്റ്റേഷനില്‍ സിസിടിവിയില്‍ നോക്കിയത്. ഒരു ഗോള്‍ഡന്‍ ലെതര്‍ ബാഗ് ആണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണം. പൈസയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമുണ്ട്. അതൊക്കെ എടുത്തോട്ടെ. പക്ഷേ വിലപ്പെട്ട കുറെ രേഖകളുണ്ട്. അത് തിരിച്ചുതന്നാല്‍ മതി. പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ് അതൊക്കെയുണ്ട്. നമ്മുടെ നാട്ടില്‍ ഇതുപോലുള്ള മോഷണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരികയാണ്. അതിന്റെ തെളിവാണിത്. പലര്‍ക്കും ഇങ്ങനെ സാധനങ്ങള്‍ മോഷണങ്ങള്‍ പോകാറുണ്ട്. പല ആള്‍ക്കാരും അത് തുറന്നുപറയാറില്ല. ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും. ട്രെയിനിനകത്ത് സിസിടിവി ഒന്നും ഇല്ല. ഒരു സുരക്ഷിതത്വവും ഇല്ല എന്നതാണ് ഇത്തരം കാര്യങ്ങള്‍ നമ്മള്‍ക്ക് ബോധ്യമാകുന്നത്.. എല്ലാവരും ശ്രദ്ധിക്കണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെങ്ങാനും അലക്ഷ്യമായി ബാഗ് കാണുകയാണെങ്കില്‍ അത് റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ ഒരിക്കലും ബര്‍ത്തില്‍വെച്ച്‌ പോകരുത്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 minute ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (10 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (54 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends