ഞാന്‍ വരില്ല. കാരണം, ഞാന്‍ സിഗരറ്റ് വലിക്കും... സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്!! പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഏക വ്യക്തിയെ തുറന്ന് പറഞ്ഞ് സലീം കുമാര്‍
സലീം കുമാര്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവന് ഈ കോളജിന്റെ സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വരില്ല. കാരണം, ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു, ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്' എന്നാണ് സലിം കുമാര്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അധ്യാപികയെ കുറിച്ചുള്ള ഓര്‍മ്മകളും സലിം കുമാര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. '
https://www.facebook.com/Malayalivartha