പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി
പിയങ്ക നിക് ദമ്പതികള്‍ ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കി. ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20,000 സ്ക്വയര്‍ ഫീറ്റുളള വീട് 20 മില്യന്‍ ഡോളര്‍ നല്കി ഇരുവരും സ്വന്തമാക്കി. പ്രിയങ്ക നിക് ദമ്ബതികളുടെ വീട്ടില്‍ 7 ബെഡ്റൂമുകളും 11 ബാത്റൂമുകളും ഉളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിയങ്കയുടെ വീട്ടില്‍നിന്നും മൂന്നു മൈകലുകള്ക്ക് അകലെയാണ് നിക്കിന്റെ സഹോദരനായ ജോ ജൊനാസ് വാങ്ങിയ വീട്. 15,000 സ്ക്വയര്‍ ഫീറ്റുളള വീടിന് 14.1 മില്യന്‍ ഡോളറാണ് ജോ ജൊനാസ് നല്‍കിയത്. ടെന്‍സിനോയില്‍ ഇതുവരെയുളള റിയല്‍ എസ്റ്റേറ്റ് കണക്കുകളെ തകര്‍ത്തിരിക്കുകയാണ് ജൊനാസ് സഹോദരന്മാരെന്നാണ് റിപ്പോര്‍ട്ടിലുളളത്.
https://www.facebook.com/Malayalivartha