ഞങ്ങള്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍…അമ്മേടെ നക്ഷത്രം… കുഞ്ഞ് ജനിച്ച സന്തോഷത്തിൽ താര കുടുംബം
കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താര കുടുംബം. 2019 ജനുവരി 25നാണ് അമ്ബിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം നടന്നത്. ഇപ്പോഴിതാ ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുകയാണ്. തന്റെ ഫേയ്സ്ബുക്കിലൂടെയാണ് ആദിത്യന് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറയുന്നതായി ആദിത്യന് കുറിച്ചു. വല്യച്ചന്റെ മാസവും അമ്മയുടെ നക്ഷത്രവുമാണ് കുഞ്ഞിനെന്നും ആദിത്യന് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍…അമ്മേടെ നക്ഷത്രം… ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി' അമ്ബിളി ദേവിയ്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും പങ്കുവെച്ച് കൊണ്ട് ആദിത്യന് കുറിച്ചു.
https://www.facebook.com/Malayalivartha