Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്!! ഷെയിനെ അസ്വസ്ഥനാക്കാന്‍ സംവിധായകനും മറ്റ് പ്രവര്‍ത്തകരും മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കി; സന്തോഷത്തോടെയും സ്വതന്ത്രമായ മനസ്സോടെയും അഭിനയിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ മാനസികമായി തകര്‍ന്നാണ് ഷെയിന്‍ സെറ്റില്‍ നിന്ന് മടങ്ങിയത്... ഷെയിന്‍ പോയതിന് ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്നറിയില്ല; തുറന്ന് പറഞ്ഞ് നടന്റെ മാനേജര്‍

22 NOVEMBER 2019 08:58 AM IST
മലയാളി വാര്‍ത്ത

ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ നേരത്തെ പരിഹരിച്ചിരുന്നു. എന്നാല്‍ വിഷയവുമിപ്പോൾ കൂടുതൽ വഷളായിരിക്കുകയാണ്. ഷെയിന്‍ നിഗം വെയില്‍ എന്ന ചിത്രത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നല്‍കിയ പരാതിയെ തുടര്‍ന്ന് താരത്തെ പുതിയ മലയാളം ചിത്രങ്ങളില്‍ സഹകരിപ്പിക്കേണ്ടെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് നടന്റെ മാനേജര്‍.

വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ന് പുലര്‍ച്ചെ വരെ വെയിലിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയ്ന്‍ എന്നും അദ്ദേഹം പറഞ്ഞു. ഷെയ്നെ അസ്വസ്ഥനാക്കാന്‍ സംവിധായകനും മറ്റ് പ്രവര്‍ത്തകരും മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കി. സന്തോഷത്തോടെയും സ്വതന്ത്രമായ മനസ്സോടെയും അഭിനയിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ മാനസികമായി തകര്‍ന്നാണ് ഷെയിന്‍ ഇന്ന് സെറ്റില്‍ നിന്ന് മടങ്ങിയത്.

അതിനെ സെറ്റില്‍ നിന്നിറങ്ങിപ്പോയെന്നും സിനിമയുമായി സഹകരിക്കില്ലെന്ന തരത്തില്‍ വളച്ചൊടിക്കുകയാണെന്നും പ്രമുഖ മാധ്യമത്തോട് മൈക്കിള്‍ സേവ്യര്‍ വെളിപ്പെടുത്തി. 'പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വാര്‍ത്തകളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ 2.30 വരെ വെയിലിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയിന്‍. 15 ദിവസത്തെ ഡേറ്റ് ആണ് ചിത്രത്തിനായി നല്‍കിയിരുന്നത്. ആവശ്യപ്പെട്ടതിലും അധികം ഷോട്ട് ചെയ്തിട്ടുണ്ടെന്നല്ലാതെ ഒരു ഷോട്ട് പോലും ഷെയ്ന്‍ കുറച്ച്‌ ചെയ്തിട്ടില്ല.
പറഞ്ഞതിലും അധികസമയത്തേക്ക് ഷൂട്ടിങ് നീട്ടിക്കൊണ്ടുപോകുക, നന്നായി ചെയ്താലും ശരിയായിട്ടില്ല എന്ന് പറഞ്ഞ് റീടേക്ക് പോകുക സെറ്റില്‍ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുക ഇതെല്ലാം പതിവായിരുന്നു. ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്ത് ഷെയ്ന്‍ വിശ്രമിച്ചാലോ പാട്ട് കേട്ടാലോ ഒക്കെ വലിയ പ്രശ്നമാക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഷെയ്ന്‍ ഒരു കലാകാരനല്ലേ? സംവിധായകന്‍ പറയുന്ന വരച്ച വരയില്‍ നിന്ന് അഭിനയിക്കണം എന്ന് പറയുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

സന്തോഷവും സമാധാനവും ഇല്ലാത്ത സാഹചര്യത്തില്‍ ഇനി അഭിനയിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ മാനസികമായി തകര്‍ന്നാണ് ഷെയിന്‍ ഇന്നത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കി സെറ്റില്‍ നിന്ന് മടങ്ങിയത്. അത് അവര്‍ പറയുംപോലെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോന്നതല്ല. ഷെയിന്‍ പോയതിന് ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്നറിയില്ല'- മൈക്കിള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends