Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച... ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? തെളിവ് സഹിതം തന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി സോണിയ

22 NOVEMBER 2019 09:18 AM IST
മലയാളി വാര്‍ത്ത

സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കള്‍ക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകള്‍ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇറങ്ങിയതോടെ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'വിയറ്റ്നാം കോളനി'യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു ഇ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായത്. താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പല കമന്റുകളും. എന്നാല്‍ താന്‍ പറഞ്ഞതില്‍ കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യല്‍ മീഡിയയ്ക്ക് മറുപടി നല്‍കുകയാണ് സോണിയ. ''ഞാന്‍ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതില്‍ പോലും സങ്കടം തോന്നാത്ത ഞാന്‍ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമര്‍ശകര്‍ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്''. - സോണിയ പറയുന്നു.

'അന്ന് വിയറ്റ്നാം കോളനിയുടെ ചര്‍ച്ചകളുടെ ഭാഗമായി തയാറാക്കിയ ആല്‍ബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയില്‍ നിന്നു പിന്‍മാറിയപ്പോള്‍ അച്ഛന്‍ അത് തിരികെ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോള്‍ നന്നായി''. - സോണിയ പങ്കുവച്ചു 'ഒരു ആഴ്ചപ്പതിപ്പി'ല്‍ വന്ന തന്റെ മുഖചിത്രം കണ്ടാണ് 'വിയറ്റ്നാം കോളനി'യിലേക്ക് സംവിധായകന്‍ ക്ഷണിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അതേ സമയത്ത് 'കമലദള'ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടില്‍ സമ്മതിച്ചില്ല. അതില്‍ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നും സോണിയ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (56 minutes ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (1 hour ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (12 hours ago)

Malayali Vartha Recommends