വിവാഹം കഴിഞ്ഞ് വര്‍ങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ബോളിവുഡിലെ റൊമാന്റിക് താരദമ്ബതിമാർ!! വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അജയ്...

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കജോളും അജയ് ദേവ്ഗണും ഒരുമിച്ചെത്തുകയാണ്. തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രത്തിലാണ് ദമ്ബതിമാര്‍ വീണ്ടും എത്തുന്നത്. ഇപ്പോഴിത ഭാര്യയുമൊപ്പമുളള ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ദമ്ബതിമാരായിട്ട് തന്നെയാണ് കജോളും- അജയ് ദേവഗണ്ണും ചിത്രത്തില്‍ എത്തുന്നത്. തനാജി മലൂസരെ എന്ന വീരനായകനെയാണ് ശതാരം ചിത്രത്തില്‍ ഇവതരിപ്പിക്കുന്നത്. താനാജിയുടെ ഭാര്യ സാവിത്രി മലുസരെയായിട്ടാണ് കജോള്‍ എത്തുന്നത്. കജോളിനോടൊപ്പമുളള അഭിനയം എങ്ങനെയായിരുന്നു എന്ന് തനിയ്ക്ക് അറിയില്ല. കാരണം ഞങ്ങള്‍ എങ്ങനെയാണോ വീട്ടില്‍ അതുപോലെ തന്നെയായിരുന്നു സിനിമ സെറ്റിലും . വീട്ടില്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയായിരുന്നു എല്ലാവരുടേയും മുന്നിലും പെരുമാറിയിരുന്നത്. അതു കൊണ്ട് തന്നെ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല- അജയ് ദേവ്ഗണ്‍ പറഞ്ഞു. ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്ബതിമാരാണ് കജോളും അജയ് ദേവഗണ്ണും. വിവാഹം കഴിഞ്ഞ് വര്‍ങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും താരങ്ങളെ ബോളിവുഡിലെ റൊമാന്റിക് താരദമ്ബതിമാരായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനു ശേഷം ബോളിവുഡിലെ ഭൂരിഭാഗം നടിമാരും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി അന്നും ഇന്നും ബോളിവുഡില്‍ നിറസാന്നിധ്യമാണ് കജോള്‍.
https://www.facebook.com/Malayalivartha























