ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ.. പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ വികാരനിര്‍ഭരമായി കുറിപ്പുമായി നാദിര്‍ഷ
സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ലാസ് മുറിയില്‍ പാമ്ബുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്.വിദഗ്ദ്ധചികിത്സ വൈകിയതാണ് ഷഹല ഷെറിന് (10) എന്ന അഞ്ചാം ക്ലാസുകാരിയുടെ മരണത്തിനിടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് വികാരനിര്‍ഭരമായ കുറിപ്പ് രംഗത്തെത്തുകയാണ് നാദിർഷ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??
ഒരുപാട് സങ്കടം....
സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്ബോള്‍ അപ്രക്ത്യഷ്യമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.....
https://www.facebook.com/Malayalivartha