മൈ ജാന്‍ മൈ ബേബി, മൈ സായി പിറന്നാള്‍ സദ്യ; മകന്റെ പിറന്നാൾ ആഘോഷത്തിനിടയിലെ ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ
മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ താരം മകനായ സായി കൃഷ്ണയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു സായി കൃഷ്ണയുടെ പിറന്നാൾ.
മൈ ജാന്‍ മൈ ബേബി, മൈ സായി പിറന്നാള്‍ സദ്യ എന്ന ക്യാപ്ഷനോടെയായിരുന്നു നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവായ സന്തോഷ് മേനോനും ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നേരത്തെ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ സായിക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചും നവ്യ എത്തിയിരുന്നു. മകന്റെ അടുത്ത സുഹൃത്താണ് താനെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. മകനായി പിറന്നാള്‍ സദ്യയൊരുക്കിയും പ്രിയപ്പെട്ട കേക്ക് നല്‍കിയുമാണ് ഇത്തവണത്തെ ആഘോഷം വിപുലമാക്കിയത്.
https://www.facebook.com/Malayalivartha