നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പ്രണയത്തിലെത്തിയതും വളരെ പെട്ടന്നായിരുന്നു... ആറുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നുവിവാഹം; അബ്സറിന്റെ ആ നല്ല സ്വഭാവം കണ്ടപ്പോൾ തന്നെ മനസ്സു പറഞ്ഞു- 'ലോക്ക് ചെയ്യൂ… വിട്ടു കളയരുതെന്ന്!! വിവാദങ്ങളില്‍ നിറഞ്ഞ രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ച് നടി ഇന്ദ്രജ
ഇത്രയും നാളത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇന്ദ്രജ തുറന്നു പറയുകയാണ്. രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവര്‍ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതില്‍ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അബ്സര്‍ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുന്‍പേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ- മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സര്‍. അതോടെ മനസ്സു പറഞ്ഞു- 'ലോക്ക് ചെയ്യൂ… വിട്ടു കളയരുത്.' ഇന്ദ്രജ പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം ഇന്ദ്രജ പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ്.
https://www.facebook.com/Malayalivartha