Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

ഒരു സിനിമ കണ്ടു; എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്... മകൻ അഭിനയിച്ച സിനിമക്ക് ശരിക്കും പറഞ്ഞാൽ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്.. പക്ഷെ, എനിക്ക് ഈ രണ്ടു വരികൾ എഴുതാൻ ഒരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് ജയറാം

24 NOVEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കുശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍.സുദീപ് ജോഷി,ഗീതി സുദീപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മലയാള സിനിമയില്‍ തന്നെ ചിലപ്പോള്‍ ഇതാദ്യമായാവും ദമ്പതികള്‍ ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്.മുന്‍പ് ഒന്നിച്ച് നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്ത സുധീപിന്റെയും ഗീതികയുടെയും ആദ്യത്തെ സംവിധാന സംരഭമാണിത്.

ചിത്രത്തില്‍ ഒരു പഞ്ചാബി സര്‍ദാറായിട്ടാണ് കാളിദാസ് എത്തുന്നത്.ഹാപ്പി സിങ്ങ് എന്നാണ് കഥാപാത്രത്തിന്റെ പേര്.ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്.പുതുമുഖം മെറിന്‍ ഫിലിപ്പ് ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായികയായി എത്തുന്നത്.

വിവിധതരം വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.കഥയില്‍ പഞ്ചാബും കേരളവും ഒരുപോലെ ലൊക്കേഷന്‍ ആവുന്നുണ്ട്.പഞ്ചാബിലെ പാട്യാല,കുട്ടനാട്,കുമരകം എന്നിവടങ്ങളിലാണ് കഥ നടക്കുന്നത്.
കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.കാളിദാസിന്റെ അച്ഛനായിട്ടാണ് ജാവേദ് ജാഫ്രി എത്തുന്നത്.മുന്‍പ് മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ജാവേദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
കാളിദാസിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.സിദ്ധിഖ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ആമേന്‍, മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അഭിനന്ദം രാമാനുജം.

അതേസമയം മകൻ കാളിദാസ് ജയറാമിന്റെ ചിത്രം ഹാപ്പി സർദാർ കണ്ട് മനസ്സുനിറഞ്ഞ് ജയറാമും കുടുംബവും. സിനിമ കണ്ടതിന് ശേഷമുള്ള ജയറാമിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

നമസ്കാരം ഞാൻ ജയറാം,

ഒരു കത്തെഴുതാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്. മകൻ അഭിനയിച്ച സിനിമക്ക് ശെരിക്കും പറഞ്ഞാൽ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികൾ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാൽ, ഞാനും എന്റെ ഭാര്യയും മോളും കൂടി ഒരുമിച്ചാണ് സിനിമ കണ്ടത്; എനിക്ക് ഒരുപാട് കാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട് അതുകൊണ്ടാണ്. ഇതിന്റെ ഓരോ കാര്യങ്ങൾ, തുടക്കം തൊട്ടു പറയുകയാണെങ്കിൽ പുതിയ രണ്ടുപേർ Direct ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ട്. മലയാള സിനിമക്ക് കിട്ടാൻ പോകുന്ന ഏറ്റവും Best രണ്ട് Directors ആണിവർ.

അതായത്, ഒരു പ്രിയദർശൻ ലൈനിൽ ഒരു സിനിമ എടുക്കാൻ പറ്റുന്ന രണ്ട് Directorsനെ നമുക്ക് കിട്ടെയാണ്. അതാണ് എനിക്ക് ആദ്യം പറയാനുള്ളത്. അതേപോലെ തന്നെ എടുത്തു പറയുള്ളത് അഭിനന്ദൻ എന്ന് പറയുന്ന ഒരു Brilliant ആയിട്ടുള്ള ക്യാമറമാൻ. ശെരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ. പിന്നെ പാട്ടുകൾ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, Rerecording ആണെങ്കിലും ബാക്കി എല്ലാം.

ഇനി നമുക്ക് നടീ നടന്മാരിലേക്ക് വരാം. കാളിദാസൻ തൊട്ട് എല്ലാവരും, കൂടെ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും, ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതൽ ഞാൻ പറയുന്നത് സിദ്ദിഖ് എന്ന് പറയുന്ന Brilliant ആയിട്ടുള്ള ആക്ടർ ആണ്. ഗംഭീരം കേട്ടോ. സിനിമ അസാധ്യമായി കൊണ്ടുപോയിരിക്കുന്നു. ചിരിച്ചു ചിരിച്ചു തിയേറ്ററിൽ ഞങ്ങൾ കുടു കുടെ ചിരിച്ചു. എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാൻ, അവൾടെ ചിരി കാരണം തീയേറ്ററിലുള്ള Projection കാണാൻ വന്ന പകുതിപേര് സ്ക്രീനിലേക്ക് അല്ല അവൾടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്.

ഒരുപാട് ഒരുപാട് സന്തോഷം, കുറേ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനൊരു Entertainer കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബപ്രേക്ഷകരോട് ഒരു ചെറിയ അഭ്യർത്ഥനയാണ്, ഈ സിനിമ തീർച്ഛയായിട്ടും തിയേറ്ററിൽ പോയി തന്നെ കാണണം, മിസ്സ് ചെയ്യരുത്. കാരണം ഇത്രയും കളർഫുൾ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനിൽ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്..

എന്ന് നിങ്ങളുടെ സ്വന്തം,
ജയറാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (12 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (18 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

Malayali Vartha Recommends