അമ്മയ്ക്ക് ഞാൻ വെയില് കൊള്ളേണ്ടി വരുന്നതിനെക്കുറിച്ച് ടെന്‍ഷനുണ്ടായിരുന്നു; അടുത്ത സിനിമ ചെയ്യുമ്പോൾ അത് പ്രശ്നമാകും: ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും അമ്മയുടെ ടെന്‍ഷന്‍ ശരിയായിരുന്നു; മുഖത്ത് വന്ന സണ്‍ടാന്‍ പോകാന്‍ കുറേ സമയമെടുത്തു- അനുപമ പരമേശ്വരൻ
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന് എന്ന ചിത്രത്തിലെ സഹസംവിധായികയായി അനുപമ പരമേശ്വരൻ. വെയില് കൊള്ളുന്ന പണിചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിച്ചോ എന്നതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഏറ്റവും സന്തോഷിച്ചതും പിന്തുണ നല്കിയതും അച്ഛനും അമ്മയുമാണ്.
സംവിധാനം എന്റെ സ്വപ്നമാണെന്ന് അവര്‍ക്ക് മുമ്പേ അറിയാം. അമ്മയ്ക്ക് വെയില് കൊള്ളേണ്ടി വരുന്നതിനെക്കുറിച്ച് ടെന്‍ഷനുണ്ടായിരുന്നു. കാരണം അടുത്ത സിനിമ ചെയ്യുമ്പോൾ പ്രശ്നമാകും. എന്നാല്‍ ഞാനത് കാര്യമാക്കിയില്ല. പക്ഷേ അമ്മയുടെ ടെന്‍ഷന്‍ ശരിയായിരുന്നു, മുഖത്ത് വന്ന സണ്‍ടാന്‍ പോകാന്‍ കുറേ സമയമെടുത്തു-അനുപമ പറഞ്ഞു.
https://www.facebook.com/Malayalivartha