ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ
ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മോളി ഇപ്പോള്‍.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറേക്കാലമായി മോളി ജോലിക്കും പോകാറില്ലായിരുന്നു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം മാത്രമായിരുന്നു ആശ്രയം. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു മോളി. മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് മോളി പറഞ്ഞിരുന്നു. സുമനസുകളുടെ സഹായവും മോളി തേടിയിരുന്നു.
https://www.facebook.com/Malayalivartha