സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയതോടെ ഗുഡ് ബൈ' പറഞ്ഞ് മരണത്തിലേക്ക്!! ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തി; ഞെട്ടലോടെ ആരാധകർ

സംഗീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ താരം ഇന്‍സ്റ്റഗ്രാമില്‍ ഗുഡ് ബൈ എന്ന് കുറിച്ച് കൊണ്ട് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ട് അടുത്ത ദിവസമാണ് ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മെയില്‍ ഗൂ ഹാര ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷം പിന്നീട് ആരാധകരോട് ആത്മഹത്യ ശ്രമം നടത്തിയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. കാര എന്ന സംഗീത ഗ്രൂപ്പാണ് ഗൂ ഹാരയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. ഈ ഗ്രൂപ്പിലൂടെ നിരവധി ഹിറ്റുകള്‍ നേടാനും ഗൂ ഹാരയ്ക്ക് കഴിഞ്ഞിരുന്നു. പ്രശസ്ത കൊറിയന്‍ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോളിലെ ഗന്നം ചിയോങ്ദാമിലുളള വീട്ടിലാണ് ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാപ്പാനില്‍ ഒരു സംഗീത പരിപാടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഗായിക . എന്നാല്‍ മരണ കാരണം എന്തൊണെന്ന് ഇതുവരെ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























