Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ട്!! വ്യക്തിപരമായ കോംപ്ലക്സുകള്‍ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം... സംവിധായകന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

27 NOVEMBER 2019 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

ഇരുപത്തിനാല് വയസ്സുള്ള ഒരു ചെക്കനാണ് ഷെയ്ന്‍ എന്നുപറയുമ്ബോള്‍ തന്നെ ഇരുപത്തിനാലാം വയസ്സില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം. എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധിക്കില്ലല്ലോ. ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്. ഓരോ കളങ്കവും വലിയ മുറിപ്പാടുകള്‍ സൃഷിട്ടിക്കുന്നുണ്ട്'- അനുരാജ് മനോഹര്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെയും സോഷ്യല്‍ മീഡിയയിലെയും ഇപ്പോഴത്തെ ചര്‍ച്ച നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദമാണ്. ഈ സംഭവത്തില്‍ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഷെയിന്‍ നായകനായെത്തിയ ഇഷ്കിന്റെ സംവിധായകന്‍ തന്റെ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അനുഭവം സമൂഹ മാധ്യമത്തില്‍ പങ്കുവക്കുകയാണ് ഇപ്പോൾ . ചിത്രീകരണ വേളയില്‍ ഷെയ്ന്‍ തലകറങ്ങി വീണെന്നും തുടര്‍ന്ന് സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂള്‍ പാക്ക് ചെയ്തെന്നും സംവിധായകന്‍ അനുരാജ് മനോഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുരാജ് മനോഹറിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

ഈ വര്‍ഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12Am ഷെയിനിനെ ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷിക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ പാര്‍ക്കിങ്ങിലായിരുന്നു.16 ദിവസം നീണ്ടു നിന്ന വളരെ hectic ആയ രാത്രി ഷൂട്ട്.വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് അവസാനിക്കുന്നത് രാവിലെ 6 മണിക്ക് സൂര്യന്‍ ഉദിക്കുമ്ബോഴാണ്..

ഇത്തരത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ യൂണിറ്റ് അംഗങ്ങള്‍ മുഴുവന്‍ കേക്ക് കട്ടിങിന് ഒരു വശത്ത് തയ്യാറെടുക്കുമ്ബോഴാണ് ജാഫര്‍ ഇക്കയും ഷൈന്‍ ചേട്ടനും ഇടം വലം തിരഞ്ഞ് സച്ചിയെ(ഷെയ്ന്‍) ടോര്‍ച്ചര്‍ ചെയ്യുന്ന രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്നത്. ഷെനിന്റെ ക്ലോസ് ഷോട്ടാണ് എടുക്കുന്നത്.ടോര്‍ച്ചറിന്റെയും ഉറക്ക ക്ഷീണത്തിന്റെയും ആധിക്യം കൊണ്ട് ഷെയിന്‍ തലകറങ്ങി വീഴുന്നു.ഞാന്‍ സാരഥി ചേട്ടനെ വിളിച്ചു.ഷേനിനെ ഉറങ്ങാന്‍ സമ്മതിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും,അവനുണ്ടെങ്കിലെ സിനിമ പൂര്‍ത്തിയവുകയുള്ളൂ എന്നും അഞ്ചറം പുഞ്ചറം ചീത്തവിളിച്ചു.സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂള്‍ പാക്ക് ചെയ്തു..

പറഞ്ഞു വരുന്നത് , ക്യാമറയ്ക്ക് പുറകിലുള്ളവരുടെ ആരോഗ്യം പ്രധാനമല്ല എന്നല്ല. സിനിമയുടെ മുഖം അഭിനേതാക്കളാണ് അവരുടെ comfortable ആയ ഒരു പരിസരത്തില്‍ മാത്രമേ അവര്‍ക്ക് നല്ല ഔട്പുട്ട് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.അതാണ് ഒരു സംവിധായകനെ സംബന്ധിച്ച്‌ പ്രധാനമായ കാര്യവും. വലിയ പെരുന്നാള്‍ സിനിമ തുടങ്ങുന്നതിന് മുന്‍പാണ് shane ഇഷ്കിന്റെ കരാര്‍ ഒപ്പിടുന്നത്. അത് കഴിഞ്ഞ് നമ്മുടെ സിനിമ.വലിയ പെരുന്നാള്‍ നൂറ്റി മുപ്പത് ദിവസത്തോളം നീണ്ടത് ഞങ്ങളുടെ പ്ലാനുകള്‍ താളം തെറ്റിച്ചു.ഇടയില്‍ കുമ്ബളങ്ങി നൈറ്റ്സ്‌ കയറിവന്നു(ഞങ്ങളെക്കാള്‍ മുന്‍പ് കരാര്‍ ഒപ്പിട്ട ചിത്രം) അങ്ങനെ ഷെയ്നിന് വേണ്ടി മാത്രം ഒന്പത് മാസം ഞങ്ങള്‍ കാത്തിരുന്നു.അതില്‍ E4 Entertainment എന്ന production house തന്ന ബാക്ക് സപ്പോര്‍ട്ടും മറക്കാന്‍ പറ്റാത്തതാണ്..

മറ്റാരേക്കാളും സിനിമാ പ്രവര്‍ത്തകര്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്.താരങ്ങളുടെ വളരെ പേര്‍സണല്‍ ആയ കാര്യങ്ങള്‍ പോലും വര്‍ത്തയാകുന്നു,വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.ഇഷ്കില്‍ ജോയിന്‍ ചെയ്ത ദിവസം മുതല്‍ 34 ദിവസം ഞങ്ങളോട് വളരെ സൗഹാര്‍ദ്ദപരമായാണ് ഷെയിന്‍ ഇടപെട്ടത്.ആദ്യത്തെ നാല് ദിവസം സംഗതി കുറച്ച്‌ പ്രയാസകരമായിരുന്നു.എടുക്കുന്ന സീനുകളില്‍ ഷെയിനിന് confidence പോര എന്നു പറയുന്നു.റീടെക്കുകള്‍ കൂടുന്നു..അവന്‍ നിരന്തരം സംശയങ്ങള്‍ ചോദിക്കുന്നു..

ഒരു ടീം ഇടപെടലാണ് ഉണ്ടായത്.വളരെ comfort ആയി അവനെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്കായി. അഞ്ചാമത്തെ ദിവസം മുതല്‍ ഞങ്ങള്‍ ഒരു കുടുംബമായി.കോട്ടയത്ത് ക്ലൈമാക്സ് എടുക്കുമ്ബോള്‍ (രാത്രി 12 മണിക്ക് കൊച്ചിയില്‍ പാക്ക് അപ്പ് വിളിച്ച യൂണിറ്റ് ഉറങ്ങാതെ രാവിലെ കോട്ടയത്ത് എത്തി അതിരാവിലെ ക്ലൈമാക്സ് ഷൂട്ട്) ഷോട്ടിനിടയില്‍ അവന്‍ ഉറങ്ങിപ്പോയിരുന്നു.ഇരുപത്തി നാല് വയസ്സുള്ള ഒരു ചെക്കാനാണ് ഷെയിന്‍ എന്നുപറയുമ്ബോള്‍ തന്നെ ഇരുപത്തി നാലാം വയസ്സില്‍ ഇതിലും പക്വമായി കാര്യങ്ങള്‍ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം.എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്കര്‍ഷിക്കാന്‍ സാധിക്കില്ലല്ലോ..

സോഷ്യല്‍ മീഡിയയില്‍ ഷെയിനിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നുണ്ട്.പ്രശ്നങ്ങള്‍ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു.സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്.ഓരോ കളങ്കവും വലിയ മുറിപ്പാടുകള്‍ സൃഷിട്ടിക്കുന്നുണ്ട്.വ്യക്തിപരമായ കോംപ്ലക്സുകള്‍ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം.വലിയ സംവിധായരുടെ ,E4 ന്റേത് അടക്കമുള്ള production കമ്ബനികളുടെ സിനിമകള്‍ ഷെയിനിന്റേതായി വരാനിരിക്കുന്നുമുണ്ട്.ഏവര്‍ക്കും പ്രതീക്ഷയുള്ള നന്മയുടെ വാര്‍ത്തകള്‍ പുറത്തുവരട്ടെ.കലാകാരന്മാരുടെ വ്യക്തി ശുദ്ധി പരിശോധിച്ച്‌ ഓഡിറ്റ് ചെയ്യപ്പെടാതിരിക്കട്ടെ,അവരുടേതായ പെര്‍ഫോമന്‍സുകള്‍ ആഘോഷിക്കപ്പെട്ടട്ടെ.ക്യാമറയ്ക്ക് മുന്‍പില്‍ ജില്‍ ജില്‍ എന്നിരിക്കണം.ഇഷ്‌കില്‍ അത് കാണാനുണ്ടെന്ന് വിശ്വസിക്കുന്നു.. എന്ന്,ലോക സിനിമയിലും,ഇന്ത്യന്‍ സിനിമയിലും വിപ്ലവങ്ങള്‍ സംഭവിക്കുന്ന കാലത്ത് കടുക് മണിയോളം കുഞ്ഞ് സിനിമ ചെയ്ത സംവിധായകന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (7 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (8 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (9 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (9 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (10 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (11 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (12 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends