Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...

11 DECEMBER 2019 09:18 AM IST
മലയാളി വാര്‍ത്ത

സീരിയൽ പ്രമികൾക്കിടയിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് സത്യാ എന്ന പെൺകുട്ടി. ഈ പെണ്‍കുട്ടി മലയാളത്തിന്റെ പ്രിയ നടിയുടെ സഹോദരിയാണ്. 'പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്ബരയിലൂടെ താരമായ രസ്നയുടെ കുഞ്ഞനിയത്തിയാണ് 'സത്യ എന്ന പെണ്‍കുട്ടി'യായി തിളങ്ങുന്ന മെര്‍ഷീന നീനു. ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ രസ്ന വിവാഹത്തിനു പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. രസ്നയെ അറിയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ ഉണ്ടാകില്ല. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. രസ്നയെ കുറിച്ച് പല ഗോസിപ്പുകളും ഒരുകാലത്ത് പ്രചരിച്ചിരുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ അന്ന് രസ്ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്നയെ കൊണ്ട് ചെന്നെത്തിച്ചു.മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി. 6-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളായിരുന്നു ആദ്യ തട്ടകം. അതിനുശേഷം നിരവധി വേഷങ്ങൾ രസ്നയുടെ കൈയ്യിൽ ഭദ്രമായി.

അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി. എന്നാൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറിനിൽക്കുകയാണ് താരം ഇപ്പോൾ. അഭിനയത്തിൽ നിന്നും മാറിനിൽക്കാനുള്ള കാരണവും, ജീവിതത്തിലെ പുതിയ വിശേഷവും പങ്ക് വയ്ക്കുകയാണ്. "രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ . എൽ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്‌നേഷിന്റെയും. അവരുടെ വളർച്ച ഇങ്ങനെ ആസ്വദിച്ചു കാണുകയാണ് ഞാൻ. അപ്പോൾ അഭിനയത്തിനെപ്പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം അത്രയും തിരക്കാണ്. മോൾ ഇപ്പോൾ സ്‌കൂളിൽ പോയി തുടങ്ങിയല്ലോ. പിന്നെ ഞങ്ങളുടെ കുട്ടിത്താരത്തിന് കൂട്ട് വേണ്ടേ. രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട് .

മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട്. അഭിനയം നിർത്തി എന്നൊന്നും പറയുന്നില്ല. ഭാവിയെ പറ്റി ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലല്ലോ. പക്ഷെ ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ", പഴയ കുസൃതി ചിരിയോടെ രസ്ന പറയുന്നു. സിനിമയിലേക്കെന്തേ കൂടുതൽ വേഷങ്ങളിൽ വരാതിരുന്നത് എന്ന ചോദ്യത്തിനും താരം കൃത്യമായ മറുപടി തന്നെ നൽകി. "അന്ന് ഞാനൊക്കെ സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഇന്നത്തെപോലെ രണ്ടും ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു. മാത്രവും അല്ല സീരിയൽ താരങ്ങളോട് എല്ലാവര്ക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു . അത് കൊണ്ട് തന്നെയാകാം അങ്ങനൊരു ഓഫർ കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോൾ അത് മാറിയെന്നും, പിന്നെ അതൊന്നും ഓർക്കാൻ തന്നെ ഇപ്പോൾ സമയം കിട്ടില്ല.

കാരണം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുമ്പോൾ മുഴുവൻ സമയവും ബിസി ആണ്. അഭിനയിക്കാൻ പോകുന്നതിനെപറ്റിപോലും ആലോചിക്കാൻ സമയം കിട്ടില്ല. ഇനിയിപ്പോൾ പോയാൽ തന്നെ എനിക്ക് മക്കളുടെ കാര്യം ആലോചിച്ച് ഒരു സമാധാനവും ഉണ്ടാകില്ല", രസ്ന പറഞ്ഞു നിർത്തി. ചോക്ലേറ്റ് കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ രസ്ന അഭിനയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (30 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends