സിനിമാ സീരിയൽ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
സിനിമാ സീരിയൽ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മറിമായം എന്ന ഹാസ്യ പരമ്പരയിലായിരുന്നു ഇരുവരും ആദ്യമായി വേഷമിടുന്നത്.
സ്നേഹയും ശ്രീകുമാരും നിരവധി പരമ്പരകൾക്കായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടി നേടിയ ശ്രീകുമാർ നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
https://www.facebook.com/Malayalivartha