അയാളാണ് ഇതിനൊക്കെ പിന്നിൽ... ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയുമായ അയാളെ രണ്ടാഴ്ചയിലേറെ ഓഫീസില്‍ വരാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നു മാറ്റിയിരുന്നതിന്റെ പ്രതികാരമാണ് ഈ കാണിക്കുന്നത്... ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഭവിച്ചത് അശ്വതി പറയുന്നു...
മിനിസ്ക്രീൻ താരം അശ്വതി പണം ഇടപാടുകളില്‍ പെട്ട് ദുബായില്‍ ഒളിസങ്കേതത്തിലാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. യാത്രാ വിലക്ക് നേരിടുന്ന താരവും ഭര്‍ത്താവും ഇപ്പോള്‍ എവിടെ എന്നറിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താനും ഭര്‍ത്താവ് ജെറിനും അജ്മാനില്‍ തന്നെയുണ്ടെന്നും ഒളിച്ചു കഴിയേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അശ്വതി. യുഎഇ നിയമത്തിന് വിധേയമായി ബിസിനസ് നടത്തുന്നവരാണ് തങ്ങള്‍. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അശ്വതി വ്യക്തമാക്കി. ജെറിന്റെ സുഹൃത്തും അയല്‍വാസിയുമായ ആളാണ് ഇത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും, അയാള്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അശ്വതി പറഞ്ഞു. രണ്ടാഴ്ചയിലേറെ ഓഫീസില്‍ വരാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നു മാറ്റിയിരുന്നതിന്റെ പ്രതികാരമാണ് എല്ലാം. ഇയാള്‍ക്കെതിരെ പരാതി നല്‍കാനാണ് അശ്വതിയുടെയും ഭര്‍ത്താവിന്റെയും തീരുമാനം. മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് അശ്വതി. അല്‍ഫോണ്‍സാമ്മയായി എത്തി പിന്നീട് കുങ്കുമപൂവിലെ വില്ലത്തിയായി തിളങ്ങിയ അശ്വതി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് കുടുംബത്തിനൊപ്പം ദുബായിലാണ് താമസം.
https://www.facebook.com/Malayalivartha