മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിനിടെ ആര്യയ്ക്ക് പിറന്നാളാശംസകൾ നേർന്ന് സയേഷ
നടൻ ആര്യയുമായുള്ള വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് നടി സയേഷ. ആര്യയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് ഇരുവരും. അതിനിടയിലാണ് ആര്യയുടെ പിറന്നാളും എത്തിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നും സയേഷ എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ ആര്യയ്ക്ക് എല്ലാം മികച്ചത് സംഭവിക്കട്ടെ എന്ന് കുറിച്ചുകൊണ്ട് ആര്യയ്ക്കൊപ്പം നില്ക്കുന്ന മനോഹരമായ ചിത്രവും സയേഷ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha