സംഗതി കഷ്ടപ്പാടാണെങ്കിലും.... താന്‍ ഇത് ഇഷ്ടപ്പെടുന്നുവെന്ന് അമല പോള്‍
ആടൈ എന്ന സിനിമയില്‍ ഏറെ വിവാദങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും ധൈര്യം സംഭരിച്ച് അഭിനയിച്ചു കാണിച്ച നടിയാണ് അമല പോള്‍. സിനിമയുടെ ഒരു പകുതി, നഗ്നയായി ക്യാമറക്കു മുന്നിലെത്തി അമല പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.
എന്നാല്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന 'ശിക്ഷ'യെപ്പറ്റിയുള്ള കുറിപ്പുമായാണ് അമല എത്തുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ആസ്വദിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന് പലരും ചിന്തിച്ചേക്കാം. ആ ശിക്ഷ ഇതാണ്. അഭിനയത്തിലെന്ന പോലെ തന്റെ ആരോഗ്യ കാര്യത്തിലും അമല ശ്രദ്ധാലു ആണെന്ന് മാത്രമേ അത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ജിമ്മില്‍ കനത്ത ഭാരം ഉയര്‍ത്തി എക്സര്‍സൈസ് ചെയ്യുന്ന വിഡിയോക്കൊപ്പം അമല പോസ്റ്റ് ചെയ്യുന്ന ക്യാപ്ഷന്‍ ആണിത്. സംഗതി കഷ്ടപ്പാടാണെങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു എന്നാണ് അമല പറയുന്നത്.
https://www.facebook.com/Malayalivartha