എന്റെ വസ്ത്ര ശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളിലൊന്നാണ് ഇത്... ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്!! പ്രിയപ്പെട്ട ആ സാരിയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്
താരത്തിന്റെ സഹോദരി പ്രിയയുടെ മകന് വര്‍ധാന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൂര്‍ണിമ അണിഞ്ഞ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച. ഇതിനോടകം ഒരുപാട് പേര് തന്റെ ഈ സാരിയുടെ ആരാധരായിട്ടുണ്ടെന്നും താരം കുറിക്കുന്നു. അക്വാ ഗ്രീന്‍ കളറിനൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതിമനോഹരമായ സാരിയിലാണ് പൂര്‍ണിമ എത്തിയത്.
ഇപ്പോഴിതാ ഈ സാരിയെ കുറിച്ചുള്ള വിവരങ്ങല്‍ പങ്കുവെയ്ക്കുകയാണ് താരം. തന്റെ വസ്ത്ര ശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളിലൊന്നാണ് പൂര്ണിമയ്ക്കിത്. അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. പൂര്‍ണിമ തന്റെ ആദ്യ ശമ്ബളത്തില്‍ നിന്ന് സ്വന്തമാക്കിയ സാരിയാണിത്. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്. എന്റെ ശമ്ബളം ഉപയോഗിച്ച് ഞാന്‍ വാങ്ങിയ ആദ്യത്തെ സാരിയാണിത്' പൂര്‍ണിമ കുറിച്ചു. മലയാള നടിമാരില്‍ ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.
https://www.facebook.com/Malayalivartha