കുടുംബത്തിലിപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്, ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ല!! പ്രിയ മോഹന്‍ പിറന്നാളാശംസ നേര്‍ന്ന് നിഹാല്‍ പിള്ള
കുടുംബത്തിലിപ്പോള്‍ ആഘോഷങ്ങളുടെ സമയമാണ്. അടുത്തിടെയായിരുന്നു വേദുവെന്ന വര്‍ധാന്റെ ഒന്നാം പിറന്നാളാഘോഷിച്ചത്. വേദവിന് പിന്നാലെയായി ഇപ്പോള്‍ അമ്മയും പിറന്നാളാഘോഷിക്കുകയാണ്. ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുചാടാറുണ്ടെങ്കിലും നീയില്ലാതെ എനിക്ക് പറ്റില്ലെന്ന കുറിപ്പുമായി പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് നിഹാല്‍ പിള്ള. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്ബതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പ്രിയ മോഹന്‍. കുഞ്ഞതിഥിയായ വര്ധാനുമൊത്തുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ചും സ്വന്തം ബോട്ടീക്കായ ബാങ്കോക്ക് ഫാഷനിലെ ഡിസൈനുകളുടെ ചിത്രങ്ങളുമായും ഇവരെത്താറുണ്ട്.
https://www.facebook.com/Malayalivartha