Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫര്‍ മാത്രമാണ് വ്യത്യാസം.. അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ!! ഏറ്റെടുത്ത് ആരാധകർ

13 DECEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

അച്ഛന്‍ കൃഷ്ണകുമാറിനും അമ്മ സിന്ധു കൃഷ്ണയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടാണ് നടി അഹാനകൃഷ്ണകുമാർ. അച്ഛന്റെയും അമ്മയുടെയും പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുകൂടിയാണ് നടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കിടയില്‍ .. അവര്‍ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫര്‍ മാത്രമാണ് വ്യത്യാസം. അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? ഉം. ഓ, ഞാന്‍ സ്വര്‍ഗത്തിലായിരുന്നു. അഹാന കുറിച്ചു. നടിയുടെ പോസ്റ്റിന് താഴെയായി ആരാധകരും ഇവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുളള താരമാണ് കൃഷ്ണകുമാര്‍. ബിഗ് സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. സുരേഷ് ഗോപി നായകനായ കശ്മീരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അമ്ബതിലധികം സിനിമകളിലും നടന്‍ അഭിനയിച്ചു. മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. ബിഗ് സ്‌ക്രീനിനു പുറമെ മിനി സ്‌ക്രീനിലും തിളങ്ങിയിട്ടുളള താരമാണ് അദ്ദേഹം. കൃഷ്ണകുമാറിന് പിന്നാലെയാണ് മകള്‍ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ പ്രവേശം. തുടര്‍ന്ന് അടുത്തിടെ ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും സജീവമായി എത്താറുണ്ട് അഹാന. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായി പങ്കുവെക്കാറുളളത്. പിതാവ് കൃഷ്ണകുമാറിനും അമ്മയ്ക്കും അനിയത്തിമാര്‍ക്കുമൊപ്പമുള നടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മിഡിയയില്‍ തരംഗമാവാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (24 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (34 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (47 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends