പ്രശസ്ത സിനിമ സീരിയല്‍ നടി മഹാലക്ഷ്മി വിവാഹിതയായി; വരൻ ആരാണെന്നറിയണ്ടേ?ഏറ്റെടുത്ത് സോഷ്യൽമീഡിയ...
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. നിര്‍മല്‍ കൃഷ്ണയാണ് വരന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്. സിനിമാ-സീരിയല്‍ മേഖലയില്‍ നിന്ന് ഒട്ടനവധിപേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. വിന്ദുജ മേനോന്, മണിയന്‍പിള്ള രാജു, മനു വര്‍മ, ബീന ആന്റണി, കാലടി ഓമന രാധിക സുരേഷ് ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. മികച്ച നര്‍ത്തകി കൂടിയാണ് മഹാലക്ഷ്മി. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്, തിലകന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്ക്രീന്‍ രംഗത്ത് സജീവമാകുന്നത്.
https://www.facebook.com/Malayalivartha