Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു'; മാപ്പ് പറഞ്ഞ് ടിനി ടോം

18 DECEMBER 2019 05:19 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമത്തിലെ തന്റെ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചെന്ന് നടൻ ടിനി ടോം. 1672ല്‍ അക്രമാസക്തരായ ജനങ്ങള്‍ ഭരണാധികാരിയെ കൊന്ന് കഴിച്ചിരുന്നു എന്ന ഉള്ളക്കമുള്ള പോസ്റ്റാണ് ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസര്‍ക്കാറിന് എതിരെയും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു താരം ഇത്തരത്തില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാൽ അത് വലിയ രീതിയിൽ തന്നെ പ്രചരിച്ചു.

നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനെതിരെ അസഭ്യവര്‍ഷവുമായി രംഗത്ത് എത്തിയത്. സൈബര്‍ ആക്രമണം വര്‍ധിച്ചതോടെ താരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ഫേസ്ബുക്ക് ലൈവില്‍ എത്തി മാപ്പ് പറയുകയും ചെയ്തു. പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.

‘എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’

‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു.’ എന്നും ടിനി ടോം ലൈവിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (16 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (28 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends