ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒന്നിക്കുന്ന ചിത്രം ഉടന്‍ എത്തും

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറിന്റെയും ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംക്ഷയിലാണ് നോക്കുന്നത്. ഇപ്പോള്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടിയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവിട്ടിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാരണാസിയിലെ ഗായ് ഘട്ടില്‍ പുരോഗമിക്കുമ്പോള്‍ ഇരുവരും ഉള്ള ഫോട്ടോയും വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതോടൊപ്പം തന്നെ ആലിയയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ഷര്‍ട്ടൂരുന്ന വീഡിയോയും വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























