Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

19 DECEMBER 2019 06:58 PM IST
മലയാളി വാര്‍ത്ത

2019 ലെ കായിക,വിനോദ മേഖലകളില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കി 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. മോഹന്‍ലാല്‍ 27ാം സ്ഥാനത്തും മമ്മൂട്ടി 62ാം സ്ഥാനത്തുമാണുള്ളത്. 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുമാണ് പട്ടികയില്‍ താരങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. സൈന നേഹ്‌വാള്‍, പി.വി സിന്ധു, രജനീകാന്ത്, എ.ആര്‍ റഹ്മാന്‍, ധനുഷ്, വിജയ്, കമല്‍ഹാസന്‍, പ്രഭാസ്, സംവിധായകന്‍ ഷങ്കര്‍, മഹേഷ് ബാബു, എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രജനീകാന്ത് 13 ാം സ്ഥാനത്തും റഹ്മാന്‍ 17 ാമതും സ്ഥാനത്തുമാണുള്ളത്. ജോണ്‍ അബ്രാഹം 46 ാം സ്ഥാനത്തുമുണ്ട്. 2016 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന സല്‍മാന്‍ ഖാന്‍ ഇക്കൊല്ലം മൂന്നാം സ്ഥാനത്താണുള്ളത്. 252.72 കോടി രൂപ വരുമാനം നേടിയ വിരാട് കോഹ്‌ലിയ്ക്ക് തൊട്ടുപിന്നിലായി അക്ഷയ് കുമാര്‍ 293.25 കോടി രൂപ വാര്‍ഷിക വരുമാനം നേടി രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചു. അമിതാബ് ബച്ചന്‍, എംഎസ് ധോണി, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലുമുണ്ട്. ആലിയ ഭട്ട് പട്ടികയില്‍ എട്ടാം സ്ഥാനത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒമ്ബതാം സ്ഥാനത്തും ദീപിക പത്താം സ്ഥാനത്തുമുണ്ട്. ആലിയയും ദീപികയും ആദ്യമായാണ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടുന്നത്.

കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ 49 ാം സ്ഥാനത്തായിരുന്നു പ്രിയങ്ക ചോപ്ര ഇത്തവണ പതിനാലാം സ്ഥാനത്താണ്. അനുഷ്‌ക ശര്‍മ 21 ാം സ്ഥാനത്തുണ്ട്. കോലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്‌ക ശര്‍മ 21 ാം സ്ഥാനത്തുണ്ട്. സാറ അലിഖാന്‍, ദിശ പട്ടാനി, കൃതി സനോന്‍ എന്നിവര്‍ ആദ്യമായി പട്ടികയില്‍ സ്ഥാനം നേടി. ടെലിവിഷന്‍ താരങ്ങളായ ദിവ്യാംഗ തൃപാഠി, കരണ്‍ കുണ്ഡ്ര, കപില്‍ ശര്‍മ തുടങ്ങിയവരും പട്ടികയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (30 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (43 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (54 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (59 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends