എന്റെ മനോഹരമായ യാത്ര... എന്റെ പരിവര്‍ത്തനം!! കൂടെ അപമാനം, ഏകാന്തത, വേദന; പുരുഷനില്‍ നിന്ന് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ അഞ്ജലി അമീറിന്റെ ട്രാന്‍സിഷന്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഒരു ഇന്ത്യൻ ട്രാൻസ്ജെണ്ടർ വനിതയായ അഭിനേത്രിയും മോഡലുമാണ് അഞ്ജലി അമീർ. ഇപ്പോഴിതാ താരത്തിന്റെ ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അഞ്ജലി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പുരുഷനില്‍ നിന്ന് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത് വരെയുള്ള ഫോട്ടോസ് കോര്‍ത്ത് ഇണക്കിയാണ് അഞ്ജലി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം' എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. കൂടെ അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ അഞ്ജലി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി ഇപ്പോള്‍.
https://www.facebook.com/Malayalivartha


























