സാരി ഉടുത്ത് ബ്ലൗസ് ഇടാതെ തലയില്‍ പൂവൊക്കെ ചൂടി നില്‍ക്കുന്ന കൊച്ചു സുന്ദരി; മലയാളത്തിന്റെ പ്രിയ നായികയുടെ കുട്ടിക്കാല ചിത്രങ്ങൾ വൈറൽ

പ്രേമത്തിലെ ചുരുളൻ മുടിക്കാരി മേരിയായി മലയാളായി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ്അ നുപമ പരമേശ്വരന്‍. അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ഏറെ ശ്രദ്ധ നേടിയ താരം ഇപ്പോൾ തെലുങ്ക് സിനിമയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള അനുപമ പലപ്പോഴും രസകരമായ ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
തന്റെ പിതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹം പകര്‍ത്തിയ തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ദിവസങ്ങൾകൊണ്ടുതന്നെ വൈറലായി മാറിയിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ കുട്ടിക്കാലത്തെ നാല് ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തത്. വസ്ത്രങ്ങളുടെ വലിയ ഫാന്‍ ഒന്നുമല്ല താനെന്നും അനുപമ പോസ്റ്റിനൊപ്പം കുറിയ്ക്കുന്നുണ്ട്. ഇതില്‍ ആരാധകര്‍ക്ക് ഏത് ചിത്രമാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അനുപമ ചോദിക്കുന്നുണ്ട്. തനിക്ക് സാരിയുടുത്ത് നില്‍ക്കുന്ന നാലാമത്തെ ചിത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും. ആ ചിത്രത്തിലെ തന്റെ ഹോട്ട്നെസ് താങ്ങാന്‍ കഴിയുന്നില്ലെന്നും അനുപമ കുറിയ്ക്കുന്നു. സാരി ഉടുത്ത് ബ്ലൗസ് ഇടാതെ തലയില്‍ പൂവൊക്കെ ചൂടി നില്‍ക്കുന്ന ചിത്രമാണ് ഇത്.
https://www.facebook.com/Malayalivartha


























