Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആ രഹസ്യം...; കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു; മറക്കാനാകാത്ത ആ ക്രിസ്മസ് ഓർമയിൽ റഹ്മാന്‍

27 DECEMBER 2019 04:41 PM IST
മലയാളി വാര്‍ത്ത

എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാന്‍. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. നിരവധി ജനപ്രിയ ചിത്രങ്ങളാണ് അക്കാലത്ത് തിയേറ്ററുകളിലെത്തിയത്.

ക്രിസ്മസ് ദിനത്തില്‍ തങ്ങളുടെ കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണെന്നും,​ ഷൂട്ടിംഗ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ഒന്നും നടത്താന്‍ ഇത്തവണ സാധിച്ചില്ലെന്നും തുടര്‍ന്ന് നടി രാധികയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച കാര്യവും താരം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് റഹ്മാന്‍ ഇക്കാര്യം പങ്കുവച്ചത്.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

രുചിയുള്ളൊരു ക്രിസ്മസ് കഥ. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണ്. ഇത്തവണയും അതുണ്ടുവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രത്യേകിച്ചും മൂത്ത മകള്‍ റുഷ്ദ. ജോലിയുടെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും എത്ര രുചിയുള്ളതാണെന്ന് ജോലിക്കാരിയായ അവള്‍ക്കുമറിയാം.

ഷൂട്ടിങ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ഒന്നും നടത്താന്‍ ഇത്തവണ എനിക്കു സാധിച്ചില്ല. പക്ഷേ, പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്മസ് ലഞ്ച് മുടങ്ങിയേക്കുമെന്നറിഞ്ഞതോടെ റുഷ്ദ സങ്കടപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ഷൂട്ടിങ് ഒഴിവാക്കി ഞാന്‍ വീട്ടിലെത്തി. പ്രിയപ്പെട്ട റസ്റ്ററന്റുകളിലൊന്നും സീറ്റ് ബുക്ക് ചെയ്തിട്ടില്ല. ഏങ്കിലും എവിടെയെങ്കിലും സീറ്റുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ റെഡിയായി. എല്ലാവരും അവരുടെ പ്രിയപ്പെട്ട ഭക്ഷണം തിരഞ്ഞെടുത്തു. റുഷ്ദയ്ക്ക് ചിക്കന്‍ ഇല്ലാതെ പറ്റില്ല. ഇളയവള്‍ അലീഷ പക്ഷേ, ഇറച്ചി തൊടില്ല. മീനാണ് അവളുടെ പ്രിയം. എനിക്ക് ടര്‍ക്കിയുടെ ഇറച്ചി ആയാല്‍ കൊള്ളാമെന്നുണ്ട്.

ചിക്കന്‍, മീന്‍, ടര്‍ക്കി...മൂന്നും കിട്ടുന്ന ഹോട്ടലുകളേതൊക്കെയുണ്ട്? ഓരോത്തിടത്തായി വിളി തുടങ്ങി. അവസാന നിമിഷത്തില്‍ വിളിച്ചാല്‍ അവര്‍ എന്തു ചെയ്യാന്‍. എല്ലാ ഹോട്ടലുകാരും കൈമലര്‍ത്തി. അവിടെയെല്ലാം ബുക്കിങ് കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ഒരിടത്തും സീറ്റില്ല. സീറ്റുള്ള സ്ഥലത്ത് വേണ്ട മെനുവില്ല. ഇനി എന്തു വഴി? ഞാന്‍ റുഷ്ദയെ നോക്കി. അവളുടെ നിരാശ കലര്‍ന്ന സങ്കടമുഖം കണ്ടപ്പോള്‍ എനിക്കും സങ്കടമായി.

സുഹൃത്തുക്കളെ വിളിച്ചു പുതിയ സ്ഥലങ്ങളെപ്പറ്റി തിരക്കാമെന്ന് വിചാരിച്ചു ഞാന്‍ വീണ്ടും ഫോണെടുത്തു. പെട്ടെന്ന് എനിക്ക് രാധിക ശരത്കുമാറിനെ ഓര്‍മ വന്നു. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ്, എണ്‍പതിലെ താരങ്ങളുടെ കുടുംബസംഗമത്തില്‍ വച്ച്‌ രാധിക ഏതോ ഒരു ഹോട്ടലിനെപ്പറ്റി പറഞ്ഞിരുന്നു. അത് ഏതെന്ന് അറിയാമെന്നു കരുതി ഞാന്‍ രാധികയെ വിളിച്ചു.

''റഷീന്‍, നീ എല്ലാവരുമായി ഇങ്ങോട്ടു വാടാ...ഇവിടെ ടര്‍ക്കിയുമുണ്ട്, ചിക്കനുമുണ്ട്, മീനുമുണ്ട്.''രാധിക ഫോണ്‍വച്ചു. എനിക്കൊരു വല്ലായ്മ തോന്നി. എങ്കിലും കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു. ഒരു വലിയ ക്രിസ്മസ് സമ്മാനം അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലെത്തി അകത്തേക്കു ചെന്നപ്പോള്‍ സുഹൃത്തുക്കളുടെ ഒരു വലിയ പട തന്നെയുണ്ട് അവിടെ. ലിസി, രാജ്കുമാര്‍, ശ്രീപ്രിയ രാജ്കുമാര്‍... അവര്‍ക്കെല്ലാവര്‍ക്കുമൊപ്പം ആതിഥേയരായി ശരത്കുമാറും രാധികയും.

വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന്. അവിടെ ഇല്ലാത്തതൊന്നുമില്ല. ടര്‍ക്കിയുണ്ട്, ചിക്കനുണ്ട്, മീന്‍, ഞണ്ട്, ചെമ്മീന്‍...അങ്ങനെയെന്തു വേണമെങ്കിലുമുണ്ട്. മേശപ്പുറത്തെ വിഭവങ്ങള്‍ കണ്ടപ്പോള്‍, പിന്നെ ഒരു മാന്നേഴ്സും നോക്കിയില്ല. പട്ടിയും പൂച്ചയുമൊക്കെ ഭക്ഷണത്തിലേക്ക് ചാടിവീഴുന്നതു പോലെ ഞങ്ങളും ആര്‍ത്തിയോടെ എടുത്തുചാടി.

ഉഫ്ഫ്ഫ്....ഇപ്പോള്‍ ഇതെഴുതുമ്ബോഴും എന്റെ നാവില്‍ വെള്ളമൂറുന്നു. ഇത്ര രുചികരമായ ക്രിസ്മസ് വിരുന്ന് മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല. ക്രിസ്മസ് കേക്ക്...ഹൊ.... ഞാനെത്ര പറഞ്ഞാലും അതിന്റെ രുചിയുടെ സത്യസന്ധമായ വിവരണമാവില്ല. കഴിച്ചുനോക്കിയാലേ ആ രുചിയനുഭവം കൃത്യമായി കിട്ടൂ... വയറുനിറച്ചു കഴിച്ചെന്നല്ല, ഹൃദയം നിറച്ചുകഴിച്ചുവെന്നാണ് പറയേണ്ടത്. 2019 ക്രിസ്മസ് മറക്കാനാവാത്ത അനുഭവമായി. ഭക്ഷണത്തിന്റെ രുചി കൊണ്ടും ആതിഥേയരായ ശരത്കുമാറിന്റെയും രാധികയുടെയും സൗഹൃദത്തിന്റെ രുചി കൊണ്ടും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (54 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends