Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചു, എന്നിട്ടും സംഭവിച്ചത് മറ്റൊന്ന്; മലയാളത്തിന്റെ പ്രിയ നടിയുടെ ദയനീയ ജീവിതം ഇങ്ങനെ...

02 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

45 കാരിയായ നടി ചെന്നൈയിലാണ് താമസം. പത്ത് വയസുകാരന്‍ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. തമിഴില്‍ ഇവന്‍ വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷുമായി ചാര്‍മിള വിവാഹിതയായി. എന്നാല്‍ 2014ല്‍ വിവാഹമോചനം നേടി. തുടര്‍ന്ന് നടന്‍ കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാള്‍ നീണ്ടുനിന്നില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.

2017ല്‍ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപഗ്പിച്ചതും വാര്‍ത്തയായിരുന്നു. നിതിന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്നസിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവില്‍ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടി വരികയായിരുന്നു താരം. ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നും ചാര്‍മിള വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഒരു മലയാളം വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും നടിയുടെ തുറന്നു പറച്ചില്‍.

സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. മകന്‍ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. ഒന്‍പതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലെനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂള്‍ ഫീസ് മുടങ്ങുന്നില്ലെന്നും- ചാര്‍മിള മുന്‍പ് ഒരു മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലോടെയാണ് താരത്തിന്റെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത്. മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്ബതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട് ചാര്‍മിള അഭിമുഖത്തില്‍ വെൡപ്പെടുത്തിയിരുന്നു. ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്.

അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. നടന്‍ബാബു ആന്റണിയുമായിട്ടുണ്ടായ പ്രണയത്തിന്റെ പേരില്‍ ഏറെ വിവാദത്തിലും താരം പെട്ടിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോണ്‍ ബ്രിട്ടാസ് അലവതാരകനായ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ചാര്‍മിളയെ സ്‌നേഹിച്ചിരുന്നില്ല എന്ന ബാബു ആന്റണിയുടെ വാദം തള്ളിയാണ് ചാര്‍മിള ജെ.ബി ജംഗ്ഷനില്‍ പ്രതികരിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 minute ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (9 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (37 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (52 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends