ഭൂമിയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...

ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ഭൂമി പട്‌നേക്കര്‍. ഈ വര്‍ഷം നിരവധി ഹിറ്റുകളാണ് താരത്തിന്റെതായി എത്തിയിരിക്കുന്നത്. അതിനാല്‍ വളരെ സന്തോഷത്തോടെയാണ് ഭൂമി 2019 ന് ബൈ പറഞ്ഞത്. പുതുവര്‍ഷത്തിലും വാര്‍ത്തയില്‍ നിറയുകയാണ് താരം. ഇത്തവണ ആരാധകരുടെ മനസു കീഴടക്കുന്നത് ഭൂമിയുടെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രമാണ്. ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. പച്ച ബിക്കിനി അണിഞ്ഞ് കടലില്‍ ഇരിക്കുകയാണ് ഭൂമി. അടുത്ത പതിറ്റാണ്ടിനായുള്ള മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആവേശത്തോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. പുതുവര്‍ഷം തുടങ്ങാന്‍ ഇതിലും മികച്ച ചിത്രമില്ല എന്നാണ് ആരാധകരുടെ കമന്റ്. കുടുംബത്തിനൊപ്പമായിരുന്നു ഭൂമിയുടെ ന്യൂയര്‍ ആഘോഷം. നീണ്ട കുറിപ്പിനൊപ്പമാണ് താരം ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. ബീച്ചില്‍ തിരമാലകള്‍ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും ഭൂമി പങ്കുവെച്ചിരുന്നു. ഈ വര്‍ഷം നാല് സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്.

https://www.facebook.com/Malayalivartha


























