സോഷ്യല്‍ മീഡിയയില്‍ നിന്നും തത്കാലം ഒരു ഇടവേളയെന്ന് ഉണ്ണി മുകുന്ദന്‍

സോഷ്യല്‍ മീഡിയയില്‍ നിന്നും തത്കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇനി സിനിമകളില്‍ കാണാമെന്നുമാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. പഴകിയൊരു കത്തിന്റെ മാതൃകയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും ഉണ്ണി ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എല്ലാ സമൂഹ മാധ്യമങ്ങളില്‍ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാന്‍ എന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവര്‍ അറിയിക്കും. ഇനി തിയ്യറ്ററില്‍ കാണാം', എന്നാണ് ഉണ്ണിയുടെ കുറിപ്പ്.
നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മേപ്പടിയാന്‍. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം നിര്‍മിക്കുന്നത് മാക്‌ട്രോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സതീഷ് മോഹനാണ്. ശ്രീനിവാസന്‍, ലെന, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha