സുഹൃത്തിനെ കൈവിടാതെ ആഷിഖ് അബു, തന്റെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകന്‍

കൊക്കെയിന്‍ കേസില്‍ ജാമ്യം ലഭിച്ച് തിരുച്ചുവന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ സിനിമാ ലോകം കൈവിട്ടില്ല. പ്രത്യേകിച്ചും ആഷിക് അബു. തന്റെ പുതിയ സിനിമയായ റാണി പത്മിനിയില്‍ നായകനായി അഷിഖ് അബു ഷൈനിനെ തിരഞ്ഞെടുത്തതായാണ് വിവരം. കൊക്കെയില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈനിനോടൊപ്പം സിനിമാലോകത്ത് നിന്ന് ഉയര്‍ന്നുകേട്ട മറ്റൊരുപേരാണ് ആഷിഖ് അബുവിന്റേത്. ആഷിഖ് അബുവിനും കൊക്കെയിന്‍ കേസുമായി ബന്ധമുണ്ടെന്ന് മംഗളമടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമാ ലോകത്തെയും രാഷ്ടീയത്തിലെയും പല പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് ഇവര്‍ക്കെതിരെയുള്ള അന്വേഷണം മുക്കുകയായിരുന്നു. ഇതിന്‍ ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാനായി കൊക്കെയിന്‍ കേസിലെ ഷൈന്‍ അടക്കമുള്ള പ്രതികള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് സുചന. അതിനുള്ള പ്രതിഫലമാണ് ആഷിഖ് അബുവിന്റെ സിനിമയിലെ നായകസ്ഥാനമെന്നും ആക്ഷേപമുണ്ട്. ജയിലില്‍ നിന്ന് പുറത്ത് വന്ന് ഷൈന്‍ തന്നെ കുടുക്കിയതാണെന്നും തന്റെ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ആഷിക് അബുവിന്റെ ചിത്രത്തില്‍ മഞ്ജുവാര്യരും ഭാര്യ റീമാ കല്ലിങ്കലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരം പുറത്തുപറയാന്‍ പറ്റില്ലെങ്കിലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ഷൈന്‍ ടോം ചാക്കോയ്ക്കാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കര്‍ പറഞ്ഞു. റീമ റാണിയെയും മഞ്ജു പദ്മിനിയേയും അവതരിപ്പിക്കുന്ന ചിത്രം ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന സ്വതന്ത്രയായ രണ്ട് ആധുനിക യുവതികളുടെ കഥയാണ് പറയുന്നത്.
സജിതാ മഠത്തില്‍, വിജയരാഘവന്‍, ജിനു ജോസഫ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങള്‍. റോഡ് ട്രിപ്പുകളില്‍ ഇന്ത്യന്‍ യുവതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് മധു നീലകണ്ഠനാണ് ക്യാമറ ഒരുക്കുന്നത് ബിജിബാല്‍ സംഗീതവും നല്‍കുന്നു. കേസില്‍ ജാമ്യം കിട്ടിയ ഷൈന്‍ പുറത്തുവന്ന ശേഷം ആദ്യം അഭിനയിച്ചത് വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലായിരുന്നു. ആഷിക് അബുവും ഷൈന്‍ ടോം ചാക്കോയും നേരത്തേ സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റുകളായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha