മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത് വെല്ലുവിളിയാണ്...

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത് വെല്ലുവിളിയാണെന്ന് പ്രമുഖ സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടിക്ക് അനുയോജ്യമായ കഥ കണ്ടെത്തുകയാണ് പ്രധാനം. കാരണം അത്രത്തോളം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞു. ഇനി എന്ത് കഥാപാത്രം കൊടുക്കും എന്ന ചോദ്യം തന്നെയാണ് വെല്ലുവിളി. എന്നാല്‍ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ മമ്മൂക്ക തന്നെയായിരുന്നു. സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത്രയധികം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ഇനിയുമുണ്ട്. ഭാസ്‌ക്കര്‍ അത്തരത്തിലൊരു കഥാപാത്രമാണ്.
ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ്. ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുന്നത്. ക്രോണിക്ക് ബാച്ചിലറാണ് ഞങ്ങള്‍ ഒരുമിച്ച അവസാന സിനിമ. ബോഡിഗാര്‍ഡ് കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷം നയന്‍താര എന്റെ സിനിമയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഹാസ്യത്തിന് പ്രാധാന്യമുള്ള മമ്മൂട്ടിയുടെ ആദ്യ സിനിമ ഹിറ്റ്‌ലറാണ്. അതിലെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി ഹാസ്യം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ പോലും അയാള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ ഹാസ്യം നിറഞ്ഞതാണ്. ക്രോണിക് ബാച്ചിലറില്‍ എത്തുമ്പോള്‍ സത്യപ്രതാപന്‍ വളരെ ഗൗരവക്കാരനാണ്. എന്നാല്‍ അവിടെ അയാള്‍ക്കു ചുറ്റും ഹാസ്യമുണ്ട് അത് പ്രേക്ഷകരെ ചിരിപ്പിച്ചു. ഭാസ്‌ക്കറും അതുപോലെ ഗൗരവക്കാരന്‍ തന്നെയാണ്, എന്നാല്‍ അയാളുടെ ചുറ്റുപാടുകളും അയാള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളും നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്.
എന്റെ ഒരു സിനിമയും ഞാന്‍ ചെയ്ത മറ്റൊരു സിനിമ പോലെ ആകരുതെന്ന നിര്‍ബന്ധം എനിക്ക് ഉണ്ട്. എല്ലാ സിനിമയിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.
കഥ ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ താരങ്ങളെ വച്ച് സിനിമ ചെയ്യും. അത് അല്ലാതെ പുതുമുഖങ്ങളെ അഭിനയിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു സിനിമ ചെയ്യില്ല. നമ്മുടെ കഥയ്ക്ക് അനുഭവ സമ്പത്തുള്ള മുതിര്‍ന്ന താരങ്ങളാണ് വേണ്ടതെങ്കില്‍ അവരെ തന്നെ തിരഞ്ഞെടുക്കും. പക്ഷെ എല്ലാ സിനിമകളിലും പുതുമുഖങ്ങള്‍ക്കും പുതിയ താരങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിക്കാറുണ്ട്. റാംജീറാവുവില്‍ സായികുമാറിനെ കൊണ്ടു വന്നു, ക്രോണിക്ക് ബാച്ചിലറില്‍ ഭാവനയ്ക്ക് പ്രാധാന്യമുള്ള വേഷം നല്‍കി, ബോഡിഗാര്‍ഡില്‍ മിത്രാകുര്യന് വളരെ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു.
ഭാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ അഭിനയിക്കുന്ന രണ്ടു ബാലതാരങ്ങള്‍ സനൂപും അനികയും വളരെ പ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്യുന്നത്. മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു അവര്‍ ഇരുവരും. അതുപോലെ തന്നെ ശാരിക എന്നൊരു പുതുമുഖത്തെ അവതരിപ്പിക്കുന്നുണ്ട്. അവര്‍ക്കും പ്രാധാന്യമുള്ള വേഷം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha